വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു...

പ്രാണയെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ മനസ്സുതുറന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

poornima indrajith about bridal outfits

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തി ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറായി മാറിയ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന് ആരാധകര്‍ ഏറെയാണ്. 'പ്രാണ' എന്ന പൂര്‍ണ്ണിമയുടെ വസ്ത്രസ്ഥാപനം തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു. കൂടുതലും ബ്രൈഡല്‍ വസ്ത്രങ്ങളാണ് താന്‍ ഡിസൈന്‍ ചെയ്യുന്നത് എന്ന് പൂര്‍ണ്ണിമ പറയുന്നു. ഒപ്പം പ്രാണയെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ മനസ്സുതുറന്നു.  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

'ആളുകള്‍ വെഡ്ഡിങ് വസ്ത്രങ്ങള്‍ മികച്ചതാകാന്‍ പരമാവധി പരിശ്രമം എടുക്കുന്നുണ്ട്. പ്രാണയില്‍ ഏറ്റവും കൂടുതല്‍  ബ്രൈഡല്‍ വസ്ത്രങ്ങളാണ്  ചെയ്യുന്നത്. പല തരത്തിലുള്ള കസ്റ്റമേഴ്സ് വരാറുണ്ട്. എല്ലാരോടും ഞാന്‍ പറയുന്നത് വിവാഹദിവസവും നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുക , നിങ്ങള്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ളത് മാത്രം ധരിക്കുക എന്നാണ്. പലരും പറയുന്നത് ഇതുവരെ പരീക്ഷിക്കാത്ത നിറങ്ങള്‍ നോക്കാം എന്നാണ്. എന്നാല്‍ ഇതുവരെ ധരിക്കാത്ത നിറത്തിലുളള വസ്ത്രം തെരഞ്ഞെടുത്താല്‍ അത് ആ കുട്ടിക്ക് ചേരണമെന്നില്ല'- പൂര്‍ണ്ണിമ പറയുന്നു. എല്ലാ നിറങ്ങളിലെയും വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകണം.  വസ്ത്രവും മേക്കപ്പും ചെയ്ത്  വിവാഹദിവസം മറ്റൊരാളായി മാറാരുത് .  ബ്രൈഡ് ആവശ്യപ്പെടുന്ന പോലെയാണ് ഡിസൈന്‍ ചെയ്യുന്നത്. ബജറ്റ്  ആണെങ്കിലും അവര്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ള രീതിയിലാണ് ഞാന്‍  ചെയ്യുന്നത് എന്നും പൂര്‍ണ്ണിമ കൂട്ടിച്ചേര്‍ത്തു.

വസ്ത്രത്തിന്‍റെ കാര്യം മാത്രമല്ല, എന്നോട് വരുന്നവര്‍ കുറേയധികം ചോദ്യങ്ങള്‍ എഴുതികൊണ്ടാകും വരുന്നത്. എന്ത് ആഭരണം ഇടണം , എങ്ങനെ ഹെയര്‍ ചെയ്യണം അങ്ങനെ പലതും. അതും ബ്രൈഡ് മാത്രമല്ല കുടുംബക്കാര്‍ക്ക് മുഴുവന് എന്താ ചെയ്യേടത് എന്നാണ് ചോദിക്കുന്നത്. അവര്‍ക്ക് എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നല്‍കാറുണ്ട്. ആഭരണം വരെ ഞാന്‍ ഡിസൈന്‍ ചെയ്യാറുണ്ട്. എവിടെ നിന്ന് ചെയ്യിപ്പിക്കാം എന്നുവരെ പറഞ്ഞുകൊടുക്കാറുണ്ട്. 

പൊതുവേ ബ്രൈഡ്സിനൊക്കെ ചുവപ്പ് ആണ് പ്രിയം. അല്ലെങ്കില്‍ റാണി പിങ്ക്, പീച്ച്, നീല അങ്ങനെ പ്രൈമറി കളറുകളാണ് പറയുന്നത്. വേറിട്ട് ചിന്തിക്കാന്‍ അവര്‍ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ആപ്പിള്‍ ഗ്രീന്‍ ഒക്കെ ഡിസൈന്‍ ചെയ്യുമ്പോള്‍ ഇത് എന്തൊരു നിറമാ എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറിയിട്ടുണ്ട്. ആപ്പിള്‍ ഗ്രീന്‍ , മഞ്ഞ , പേസ്റ്റല്‍ നിറങ്ങള്‍ ,ഇംഗ്ലീഷ് നിറങ്ങള്‍ ഒക്കെ ധരിക്കുന്ന ബ്രൈഡലുകള്‍ ഇപ്പോള്‍ ഉണ്ട് എന്നും പൂര്‍ണ്ണിമ പറയുന്നു. 

'എനിക്ക് നിറങ്ങള്‍ വളരെ ഇഷ്ടമാണ്. ട്രെന്‍ഡ് ഏതാണെന്ന് നോക്കിയാണ് നിറങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ സ്കിനിന് ചേരുന്ന നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കാറുണ്ട്. ആരും തെരഞ്ഞെടുക്കാത്ത നിറങ്ങളും പരീക്ഷിക്കാറുണ്ട്'- പൂര്‍ണ്ണിമ പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios