ഫെതർ ഗൗണില്‍ മനോഹരിയായി പൂജ ഹെഗ്ഡേ; ചിത്രങ്ങള്‍ വൈറല്‍
ഫെതർ ഗൗണിലുള്ള പൂജയുടെ പുത്തന്‍ ലുക്കാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. പേസ്റ്റൽ ബ്ലൂ ഫെതർ ഗൗൺ ധരിച്ചാണ് പൂജ പരിപാടിക്ക് എത്തിയത്. പൻജിങ് നെക്‌ലൈനുള്ള സ്ലീവ്‌ലസ് ഗൗണാണിത്.
'കിസി കാ ഭായി കിസി കി ജാൻ' എന്ന സൽമാൻ ചിത്രത്തിലൂടെ ബോളിവുഡിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് പൂജ ഹെഗ്ഡേ. പ്രചാരണ പരിപാടികളുമായി തിരക്കിലാണ് താരങ്ങളും അണിയറപ്രവർത്തകരും. കിടിലന്‍ ഫാഷൻ ചോയ്സുകളുമായി എത്തുന്ന പൂജയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂജ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഫെതർ ഗൗണിലുള്ള പൂജയുടെ പുത്തന്‍ ലുക്കാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. പേസ്റ്റൽ ബ്ലൂ ഫെതർ ഗൗൺ ധരിച്ചാണ് പൂജ പരിപാടിക്ക് എത്തിയത്. പൻജിങ് നെക്‌ലൈനുള്ള സ്ലീവ്‌ലസ് ഗൗണാണിത്. ഹൈ സ്ലിറ്റ് ആണ് ഗൗണിന്‍റെ മറ്റൊരു പ്രത്യേകത. ഫെതർ ഡീറ്റൈലിങ്ങിനാല്‍ മനോഹരമാണ് ഈ ഗൗണ്‍.
കാൽമുട്ടുകളോളം നീളമുള്ള ഡെനീം ബൂട്ട് താരത്തിന് സ്റ്റൈലിഷ് ലുക്ക് നല്‍കി. സിൽവർ ഹൂപ് കമ്മലുകൾ ആക്സസറൈസ് ചെയ്തു. ആമി പട്ടേൽ ആണ് സ്റ്റൈലിങ് ചെയ്തത്. ടോപ് ബൺ സ്റ്റൈലിലാണ് മുടി കെട്ടിയത്. ഒരു സ്വപ്നം പോലെ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
അതേസമയം സൽമാൻ ഖാനുമായി പൂജ പ്രണയത്തിലാണെന്ന് ചില വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു. 'ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം'- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൂജ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.
Also Read: മിസ് ഇന്ത്യ വേദിയിൽ കിടിലന്‍ ഔട്ട്ഫിറ്റില്‍ ഭൂമി പട്നേക്കർ; ചിത്രങ്ങള്‍ വൈറല്‍