തെരുവില്‍ ഗിറ്റാര്‍ വായിച്ചിരുന്ന ചെറുപ്പക്കാരനെ തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ

ദില്ലിയിലെ തെരുവില്‍ ഗിറ്റാര്‍ വായിച്ചിരുന്ന ചെറുപ്പക്കാരനെ ആണ് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ദില്ലിയിലെ ഒരു തെരുവില്‍ കയ്യില്‍ ഗിറ്റാറും പിടിച്ചിരിക്കുന്ന ചെറുപ്പക്കാരനെ ആണ് വീഡിയോയില്‍ കാണുന്നത്. 

police Stops Mans Guitar Performance

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ സംഗീതവും നൃത്തവുമൊക്കെ ഉള്‍പ്പെടുന്ന വീഡിയോകള്‍ എല്ലാവരും ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇതാ തെരുവില്‍ ഗിറ്റാര്‍ വായിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ തടയുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ ആണ് സോഷ്യല്‍  മീഡിയയില്‍ വൈറലാകുന്നത്. 

ദില്ലിയിലെ തെരുവില്‍ ഗിറ്റാര്‍ വായിച്ചിരുന്ന ചെറുപ്പക്കാരനെ ആണ് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ദില്ലിയിലെ ഒരു തെരുവില്‍ കയ്യില്‍ ഗിറ്റാറും പിടിച്ചിരിക്കുന്ന ചെറുപ്പക്കാരനെ ആണ് വീഡിയോയില്‍ കാണുന്നത്. ചുറ്റും കാണികളും കൂടിയിട്ടുണ്ട്. മനോഹരമായി ഗിറ്റാര്‍ വായിക്കുന്നതിനിടെ തൊട്ടടുത്ത് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചെറുപ്പക്കാരന്‍റെ കൈ ഗിറ്റാറില്‍ നിന്നും പിടിച്ചു മാറ്റുകയായിരുന്നു. ശേഷം ഇവിടെ നിന്നും എഴുന്നേറ്റ് പോകാനും ഇയാളോട് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത് ശരിയല്ല എന്നും അയാള്‍ അവിടെ ഇരുന്ന് പാടിയാല്‍ എന്താണ് പ്രശ്നമെന്നും ഇക്കൂട്ടര്‍ ചോദിച്ചു. ഒരു കലാകാരനോട് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. 

വീഡിയോ കാണാം... 

 

 

 

അതേസമയം, യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ തെരുവില്‍ വെച്ച് ഇന്ത്യക്കാരനായ ജെയ്‌നി മേത്തയും കാനഡയില്‍നിന്നുള്ള അലക്‌സ് വോങ്ങും ചേര്‍ന്ന്  'ഡോലാ രേ ഡോല' എന്ന ഗാനത്തിന് ചുവടുവച്ചതാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന്റെ വീഡിയോ ഇവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. പാട്ടില്‍ ഐശ്വര്യയും മാധുരിയും ചെയ്ത ചുവടുകളുടെ അതേ മാതൃകയിലാണ് ഇരുവരുടെയും നൃത്തം.  ലെഹങ്കയും ദുപ്പട്ടയുമണിഞ്ഞായിരുന്നു ഇരുവരുടെയും പ്രകടനം. 

Also Read: ബോട്ടിനെ പിന്തുടർന്ന് ഹിപ്പോപൊട്ടാമസ്; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios