കൈക്കുഞ്ഞുമായി മഴയത്ത് പെട്ടുപോയ കുടുംബത്തിന് സഹായമായി പൊലീസ്; വീഡിയോ

ശ്രദ്ധേയമാവുകയാണ് കേരളാ പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചൊരു വീഡിയോ. കേരളത്തില്‍ അങ്ങോളമിങ്ങോളം കാലവര്‍ഷം കനക്കുകയാണ്. പലയിടങ്ങളിലും പുറത്തിറങ്ങാൻ പോലുമാകാത്ത അത്രയും മഴയാണ് പല സമയത്തും. 

police helps family to reach hospital amid heavy rain hyp

നിയമപാലനത്തിന് മാത്രമല്ല, പൊതുജനത്തിന് അവരുടെ ഏതൊരു പ്രതിസന്ധിയിലും ആശ്രയിക്കാവുന്നവരാകണം പൊലീസുകാര്‍ എന്നാണ് പറയാറ്. പലപ്പോഴും ഇതിന് വിരുദ്ധമായ പരാതികളും പ്രശ്നങ്ങളുമെല്ലാം ഉണ്ടാകാറുണ്ട്. എങ്കിലും അതിനിടയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പൊലീസ് വകുപ്പിന്‍റെ ആകെ അഭിമാനമായി മാറാൻ കഴിയുന്നവരുമുണ്ട്.

ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് കേരളാ പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചൊരു വീഡിയോ. കേരളത്തില്‍ അങ്ങോളമിങ്ങോളം കാലവര്‍ഷം കനക്കുകയാണ്. പലയിടങ്ങളിലും പുറത്തിറങ്ങാൻ പോലുമാകാത്ത അത്രയും മഴയാണ് പല സമയത്തും. 

എങ്കിലും അത്യാവശ്യങ്ങള്‍ക്ക് നമുക്ക് പുറത്തിറങ്ങിയല്ലേ പറ്റൂ. ഇങ്ങനെ മഴയില്‍ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തിന് സഹായമായിരിക്കുകയാണ് ഒരു കൂട്ടം പൊലീസുകാര്‍. 

കൊട്ടാരക്കരയിലാണ് സംഭവം. കൈക്കുഞ്ഞുമായി ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നുവത്രേ കുടുംബം. ഇടയ്ക്ക് മഴയത്ത് പെട്ടുപോയി. ഇതോടെ ഇവര്‍ ഒരു ബസ് സ്റ്റോപ്പില്‍ കയറി നിന്നു. എന്നാല്‍ ഇവര്‍ക്ക് സമയത്ത് സഹായവുമായി എത്തുകയായിരുന്നു പൊലീസ്. സംഭവം അറിഞ്ഞപ്പോള്‍ ഇവരെ വേണ്ട സ്ഥലത്തേക്ക് പൊലീസ് വാഹനത്തില്‍ തന്നെ എത്തിക്കുകയായിരുന്നു. 

ഇതിന്‍റെ വീഡിയോ ആണ് കേരളാ പൊലീസ് പങ്കിട്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ ആരാണ് പകര്‍ത്തിയത് എന്ന് വ്യക്തമല്ല. പൊലീസ് വാഹനത്തില്‍ നിന്ന് കൈക്കുഞ്ഞുമായി ഇറങ്ങുന്ന യുവതിയെ വീഡിയോയില്‍ കാണാം. സന്തോഷവും നന്ദിയും നിറഞ്ഞ പുഞ്ചിരി ഇവരുടെ മുഖത്ത് കാണാം. പൊലീസുകാരോട് നിറമനസോടെ ഇവര്‍ തല കുലുക്കി യാത്ര പറയുന്നതും കാണാം.

ശേഷം വാഹനത്തിലിരിക്കുന്ന പൊലീസുകാരെയും വീഡിയോയില്‍ കാണാം. അവര്‍ തിരിച്ച് നന്ദിപ്രകടനങ്ങളോ, അങ്ങനെയുള്ള വാക്കുകളോ കാത്തുനില്‍ക്കാതെ ഒരു ചിരിയോടെ പോവുകയാണ്. ഇതെല്ലാം തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന നിലയിലാണ് ഇവര്‍ കാണുന്നതെന്ന് വ്യക്തം. എന്തായാലും ഹൃദ്യമായ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ...

 

Also Read:- കാണാതെ പോയ ഐ-ഫോൺ കണ്ടെത്താൻ സഹായിച്ച് ഓട്ടോക്കാരും സ്വിഗ്ഗി ഡെലിവെറി ഏജന്‍റും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios