പേടിപ്പിക്കുന്നൊരു ബംഗ്ലാവിൽ താമസിക്കുന്നോ? ഫോട്ടോകൾ വൈറൽ...
ഒരുപക്ഷെ കണ്ടുമറന്ന ഏതെങ്കിലും സിനിമകളായിരിക്കാം ഇത്തരത്തിലൊരു സ്വാധീനം നമ്മളിൽ ചെലുത്തുന്നത്. അല്ലെങ്കിൽ കുട്ടിയായിരിക്കുമ്പോൾ കേട്ടതോ, വായിച്ചറിഞ്ഞതോ ആയ ചില കഥകളുടെ തുടർച്ചകളാകാം ഈ പേടി.
ആരും താമസിക്കാതെ വിജനമായ ഇടങ്ങളിലുള്ള പൂട്ടിക്കിടക്കുന്ന വലിയ വീടുകൾ, ബംഗ്ലാവുകൾ എല്ലാം ഏതെല്ലാമോ തരത്തിൽ നമ്മുടെ മനസിൽ പേടിയോ നിഗൂഢതയോ എല്ലാം ഉണർത്താറുണ്ട്, അല്ലേ?
ഒരുപക്ഷെ കണ്ടുമറന്ന ഏതെങ്കിലും സിനിമകളായിരിക്കാം ഇത്തരത്തിലൊരു സ്വാധീനം നമ്മളിൽ ചെലുത്തുന്നത്. അല്ലെങ്കിൽ കുട്ടിയായിരിക്കുമ്പോൾ കേട്ടതോ, വായിച്ചറിഞ്ഞതോ ആയ ചില കഥകളുടെ തുടർച്ചകളാകാം ഈ പേടി. എന്തായാലും അത്തരത്തിലുള്ള വീടുകളോ കെട്ടിടങ്ങളോ മനസിൽ അസ്വസ്ഥത അനുഭവപ്പെടുത്താതിരിക്കുന്നവർ ചുരുക്കം തന്നെ.
ഇപ്പോഴിതാ അത്തരത്തിലൊരു ബംഗ്ലാവിന്‍റെ അകത്തുനിന്നുള്ള ചിത്രങ്ങൾ യുകെയിൽ വൈറലായിരിക്കുകയാണ്. ചെഷയറിലുള്ള പഴയൊരു ബംഗ്ലാവാണിത്. ഡെയർസ്ബറി ഹാൾ എന്നാണിതിന്‍റെ പേര്. 1759ൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ബംഗ്ലാവ് ദശാബ്ദങ്ങളോളം വെറുതെ പൂട്ടിക്കിടക്കുകയായിരുന്നു.
പിന്നീട് കുറച്ചുകാലം ഒരു ഈവന്‍റ് കമ്പനി ഇത് ഏറ്റെടുത്തിരുന്നു. മനശാസ്ത്രപരമായ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി, പ്രേതാനുഭവം സൃഷ്ടിച്ച് അവർക്ക് സന്ദർശിക്കാൻ വേണ്ടിയാണ് ഇക്കാലയളവിൽ ഇവർ ബംഗ്ലാവ് ഉപയോഗിച്ചത്. പിന്നീട് 2015ൽ ബംഗ്ലാവിൽ വലിയൊരു തീപ്പിടുത്തമുണ്ടായതോടെ ഇവരും ബംഗ്ലാവ് കയ്യൊഴിഞ്ഞു.
ഉപയോഗമില്ലാതെ കിടക്കുകയാണെങ്കിലും ബംഗ്ലാവ് സന്ദർശിക്കേണ്ടവർക്ക് ഗൂഗിൾ മാപ്പുപയോഗിച്ച് അങ്ങോട്ട് വരാനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്. ഇക്കൂട്ടത്തിൽ അടുത്തിടെ വന്നിരിക്കുന്ന ഏതാനും ഫോട്ടോകളാണിപ്പോൾ വൈറലായിരിക്കുന്നത്.
ശരിക്കും പ്രേതസിനിമകളിൽ കാണുന്നത് പോലെയുള്ള ഇന്‍റീരിയർ. വിശാലമായ ഹാൾ, രക്തക്കറയുള്ള ചുവരുകൾ, ഇരുട്ടുമൂടിയ കോണുകൾ. ഇതിനെല്ലാം പുറമെ ചില ചിത്രങ്ങളിൽ അവിടവിടെയായി പുരുഷന്മാരായ ചിലരെ കാണാം. എല്ലാം സിനിമകളിൽ കാണുന്ന ഒരു 'ഹോണ്ടഡ്' ഭവനങ്ങൾക്ക് സമാനം തന്നെ.
ഏതൊക്കെയോ ഫോട്ടോഗ്രാഫർമാർ ആളുകളെ പറ്റിക്കാനായി എടുത്ത ചിത്രങ്ങളാണത്രേ ഇവ. എങ്കിലും ഈ ചിത്രങ്ങൾ കണ്ടാൽ ഇനിയാരും ആ ബംഗ്ലാവിലേക്കേ പോകില്ലെന്നാണ് മിക്കവരുടെയും കമന്‍റുകൾ. എന്തായാലും ഇനിയും ഈ ബംഗ്ലാവ് സന്ദർശകരാൽ സജീവമാകുമെന്ന പ്രതീക്ഷ ആർക്കും അവശേഷിക്കുന്നില്ല.
Also Read:- ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ ആള്‍ ഫ്രീസറില്‍ കഴിഞ്ഞത് 11 ദിവസം