ലോക്ക്ഡൗൺ കാലത്ത് പുതിയൊരു ചലഞ്ചുമായി നടന്‍ കൃഷ്ണ കുമാറിന്‍റെ മക്കള്‍- വീഡിയോ
ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണയും മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണയുമൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്.
ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലായാളത്തിലെ ഒരു താരപുത്രി. നടന്‍ കൃഷ്ണ കുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയാണ് പുതിയൊരു ചലഞ്ചുമായി എത്തിയിരിക്കുന്നത്. 'പാസ് ദ ബ്രഷ്' ചലഞ്ചുമായി ദിയയോടൊപ്പം സഹോദരിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ പിന്നെ മൂവരുടെയും സുഹൃത്തുക്കളും കൂടി.
കൈയില്‍ ഒരു മേക്കപ്പ് ബ്രഷും ലിപ്സ്റ്റിക്കുമായാണ് ചലഞ്ച് ചെയ്യുന്നത്. മേക്കപ്പ് ഇല്ലാത്ത രൂപത്തില്‍ ഒരാള്‍ ആദ്യം പ്രത്യക്ഷപ്പെടും ശേഷം ആ വ്യക്തിയുടെ മേക്കപ്പിട്ട ലുക്ക് പെട്ടെന്ന് കാണിക്കും. അതിന് ശേഷം അടുത്തയാള്‍ക്ക് ബ്രഷും ലിപ്സ്റ്റിക്കും എറിഞ്ഞ് കൊടുക്കും. മറ്റേയാള്‍ അത് എടുത്തതിന് ശേഷം മേക്കപ്പിട്ട രൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇത് ഇങ്ങനെ തുടര്‍ന്ന് പോകും. ലോക്ക്ഡൗൺ ആയതുകൊണ്ട് എല്ലാവരും അവരവരുടെ വീട്ടില്‍ ഇരുന്നാണ് വീഡിയോ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ദിയ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്ത്. ശേഷം അച്ഛന്‍ കൃഷ്ണകുമാറും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ഇത് പോലെ ചെയ്യുന്നതിനെ കുറിച്ച് താന്‍ പറഞ്ഞപ്പോള്‍ സുഹൃത്തുക്കളും ഒപ്പം നിന്നു. എല്ലാവരും രണ്ട് ദിവസം കൊണ്ട് വീഡിയോകള്‍ അയച്ചു. സുഹൃത്താണ് വീഡിയോ എഡിറ്റ് ചെയ്തത് എന്നും ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണയും മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണയുമൊക്കെ ഇൻസ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. 'കൃഷ്ണാ സഹോദരിമാർ' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അടുത്തിടെ ഇവരുടെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read more: മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് അഹാന കൃഷ്ണയും