വെയിലേറ്റ് മുഖം കരുവാളിച്ചോ? കറുത്ത പാടുകളും? പപ്പായ ഇങ്ങനെ ഉപയോഗിക്കൂ...

സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും. 

papaya face packs for sun tan and dark spots azn

വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്.  സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും. 

പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസാക്കി മാറ്റുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.  

രണ്ട്...

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

മൂന്ന്...

അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

നാല്... 

പഴുത്ത പപ്പായ കഷ്ണങ്ങള്‍ ജ്യൂസാക്കിയതിനൊപ്പം അര മുറി ഓറഞ്ച് ജ്യൂസും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകൾ മാറ്റാൻ ഈ പാക്ക് സഹായിക്കും. 

അഞ്ച്...

അരക്കപ്പ് പപ്പായയും പഴവും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും. 

Also Read: മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

youtubevideo

 


 

Latest Videos
Follow Us:
Download App:
  • android
  • ios