മുഖത്ത് പപ്പായ ഇങ്ങനെ ഉപയോഗിക്കാം; അറിയാം ഗുണങ്ങള്‍...

ചർമ്മത്തെ മൃദുവാക്കാനും ചെറുപ്പമുള്ളതാക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും. പപ്പായയിലെ ഫൈറ്റോകെമിക്കലുകളും ശക്തിയേറിയ എൻസൈമുകളുമാണ് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നത്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. 

papaya face packs for skin care azn

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്  നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് പപ്പായ.  ചർമ്മത്തെ മൃദുവാക്കാനും ചെറുപ്പമുള്ളതാക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും. പപ്പായയിലെ ഫൈറ്റോകെമിക്കലുകളും ശക്തിയേറിയ എൻസൈമുകളുമാണ് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നത്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ. 

പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

ആദ്യം അര കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. അതുപോലെ അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട്...

അരക്കപ്പ് പഴവും പപ്പായയും ചേര്‍ത്തുന്ന മിശ്രിതവും പരീക്ഷിക്കാവുന്നതാണ്. ഇതിനായി പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

അരക്കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കാം. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ ചന്ദനപൊടിയോ അല്ലെങ്കിൽ മുൾട്ടാണി മിട്ടിയോ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഉണങ്ങാനായി 10-15 മിനിറ്റെങ്കിലും കാത്തിരിക്കാം. കഴുകി കളയാനായി തണുത്ത വെള്ളം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. പപ്പായ, നാരങ്ങ നീര് എന്നിവയിലെ എൻസൈമുകൾ ചർമ്മത്തെ ശുദ്ധീകരിക്കുകയും സുഷിരങ്ങളെ തുറന്നു കൊണ്ട് മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്മാണുക്കളെ നിർജീവമാക്കുകയും ചെയ്യുന്നു. 

നാല്...

ഇടത്തരം വലിപ്പമുള്ള പഴുത്ത പപ്പായയും ഒരു ടീസ്പൂൺ തേനും മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചർമ്മത്തെ മികച്ചതാക്കാനും ജലാംശം നൽകി തിളക്കം നൽകാനും ഈ പായ്ക്ക് അനുയോജ്യമാണ്. തേനിൽ അടങ്ങിയ ആന്റിമൈക്രോബയൽ ഇഫക്റ്റുകൾ പപ്പായയുമായി കലരുമ്പോൾ ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും മൃദുവായ ചർമ്മം നൽകുകയും ചെയ്യുന്നു. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios