Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാടുകളെയും ചുളിവുകളെയും മാറ്റാന്‍ ഓറഞ്ചിന്‍റെ തൊലി ഇങ്ങനെ ഉപയോഗിക്കാം

മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനുമെല്ലാം ഓറഞ്ച് തൊലി സഹായിക്കും. 
 

Orange Peel to get rid of wrinkles and black spots on skin
Author
First Published Jun 22, 2024, 10:59 PM IST | Last Updated Jun 22, 2024, 11:00 PM IST

ഓറഞ്ച്‌ കഴിക്കാന്‍ നമുക്ക്‌ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്.  ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനുമെല്ലാം ഓറഞ്ച് തൊലി സഹായിക്കും. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച് പല തരം ഫേസ് പാക്കുകള്‍ തയ്യാറാക്കാം. 

അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം: 

1. ഓറഞ്ച്‌ തൊലി, മഞ്ഞള്‍ 

ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചതിലേയ്ക്ക് രണ്ട്‌ നുള്ള്‌ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

2. ഓറഞ്ച് തൊലി, തൈര് 

ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും മാറാനും മുഖം 
തിളങ്ങാനും സഹായിക്കും. 

3. ഓറഞ്ച് തൊലി, പഞ്ചസാര

മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.

4. ഓറഞ്ച് തൊലി, മുള്‍ട്ടാണിമിട്ടി

ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.  ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

Also read: കക്ഷത്തിലെ കറുപ്പ് നിറം മാറാന്‍ ഇതാ ചില വഴികൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios