Onam 2022 : കസവ് മറന്നൊരു ഓണമോ? കേരള സാരിയും സെറ്റ് മുണ്ടുമാണ് ഓണത്തിന് താരങ്ങൾ

തിരുവോണത്തിന് ഒരാഴ്ച മുമ്പ് തന്നെ എല്ലാവരും ഓണക്കോടി വാങ്ങി കഴിഞ്ഞിട്ടുണ്ടാവും. കുട്ടികൾക്ക് കസവുമുണ്ടാണ് ഓണക്കോടിയായി സമ്മാനിക്കുന്നത്. എന്നാൽ ഇന്ന് കസവുമുണ്ടിന് പകരം പല തരത്തിലുള്ള വസ്ത്രങ്ങളും ഓണക്കോടിയായി ഇന്ന് നൽകാറുണ്ട്.

onam 2022 traditional kasavu sarees to celebrate the festival in Style

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഓണം എത്തുന്നതോടെ ഓണക്കോടി എല്ലാവർക്കും നൽകുകയും ഓണ നാളുകളിൽ പുതുവസ്ത്രം ധരിക്കുകയും ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. 

തിരുവോണത്തിന് ഒരാഴ്ച മുമ്പ് തന്നെ എല്ലാവരും ഓണക്കോടി വാങ്ങി കഴിഞ്ഞിട്ടുണ്ടാവും. കുട്ടികൾക്ക് കസവുമുണ്ടാണ് ഓണക്കോടിയായി സമ്മാനിക്കുന്നത്. എന്നാൽ ഇന്ന് കസവുമുണ്ടിന് പകരം പല തരത്തിലുള്ള വസ്ത്രങ്ങളും ഓണക്കോടിയായി ഇന്ന് നൽകാറുണ്ട്.

മറ്റ് വസ്ത്രങ്ങളേക്കാൾ കസവ് വസ്ത്രങ്ങൾക്ക് തന്നെയാണ് ഓണസമയത്ത് പ്രാധാന്യം. എത്രയൊക്കെ മോഡേൺ വസ്ത്ര രീതികൾ ഇഷ്ടപ്പെടുന്നവരും ഓണനാളിൽ കസവുടുത്ത് മുല്ലപ്പൂ ചൂടി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ അണിഞ്ഞു തനി മലയാളി മങ്കയാവാൻ ഇഷ്ടപ്പെടുന്നവരാണ്.

അത്തപൂക്കളം ഒരുക്കാൻ ഈ നാടൻ പൂക്കൾ ഉപയോ​ഗിക്കാം

 ഏറ്റവും കൂടുതൽ കസവ് സാരികളും മറ്റും വില്പന നടക്കുന്നതും ഓണക്കാലത്ത് തന്നെയാണ്.  കസവ് സാരി മാത്രമല്ല, പുരുഷന്മാരുടെ കസവ് മുണ്ടും അതിന് അനുയോജ്യമായ ഷർട്ടുകളും ഓണക്കാലത്ത് പ്രധാന കാഴ്ചയാണ്. മുമ്പ് കസവ് സാരിയെന്നാൽ വളരെ പരിമിതമായ ഡിസൈനുകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ എണ്ണമറ്റ ഡിസൈനുകളിൽ കസവ് സാരികൾ ലഭ്യമാണ്. 

കേരള സാരിയും സെറ്റും മുണ്ടും...

കേരള സാരിയും സെറ്റും മുണ്ടും വേണ്ടാത്തവർക്ക് ‘ഓണം മൂഡുള്ള’ അനാർക്കലി സ്യൂട്ടും സൽവാറും വിപണിയിൽ ലഭ്യമാണ്. ഓണം ആഘോഷങ്ങൾക്കായി കൂട്ടമായി കേരള സാരിയും കസവു മുണ്ടും വാങ്ങാനെത്തുന്നു കോളജ് വിദ്യാർത്ഥികൾ. 500 രൂപ മുതൽ ഭേദപ്പെട്ട കസവു സാരിയും സെറ്റും മുണ്ടും ഇന്ന് ലഭിക്കും. 

കസവുകരയില്ലാത്തത് 250 രൂപ മുതൽ. പ്ലെയിൻ സാരികൾ, വീതിയുള്ള ബോർഡറുള്ള സാരികൾ, പല്ലുവിലും ബോഡിയിലും പെയിന്റിങ് ഉള്ളവ എന്നിങ്ങനെ പലതുണ്ട് തിരഞ്ഞെടുക്കാൻ. ടിഷ്യു സാരികൾക്ക് പ്രിയം കൂടുതലാണ്. കോട്ടണിനൊപ്പം കസവു നൂലിഴകളും ചേർന്നതാണ് ഇതിന്റെ ബോ‍ഡി. മ്യൂറൽ പെയിന്റിങ് ചെയ്ത സാരികൾ 2000 രൂപ മുതൽ ലഭ്യമാണ്. ഓഫ്‌ വൈറ്റ് നിറത്തിൽ സ്വർണനിറമുള്ള സീക്വൻസ് വർക്കും എംബ്രോയ്ഡറിയുമുള്ള സൽവാറുകളും ലെഹംഗകളും വാങ്ങാൻ ആവശ്യക്കാർ ഇന്ന് ഏറെയാണ്. 

ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഇവയൊക്കെ...

 

Latest Videos
Follow Us:
Download App:
  • android
  • ios