World Father's Day 2022 : വീട്ടുകാരുമായി തുറന്ന് സംസാരിക്കാന്‍ മടിയാണോ?
പൊതുവേ വീട്ടുകാരുമായി തുറന്ന് സംസാരിക്കാൻ മടിയുള്ള ആളുകളാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അച്ഛനുമായുള്ള ബന്ധത്തിലും പരിമിതി കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ അച്ഛനുമായി ആത്മബന്ധമുണ്ടാക്കുന്നത് ഓരോ വ്യക്തിയിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂണ്‍ 19, ഫാദേഴ്സ് ഡേ ( World Father's Day 2022 ) ആയി നാം ആഘോഷിക്കുന്ന ദിവസമാണ്. ഈ ദിവസത്തില്‍ അച്ഛന് ആശംസകളറിയിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ മദേഴ്സ് ഡേ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ അച്ഛന് ആശംസകള്‍ നേരുന്നവരും ഈ ദിനം ആഘോഷമാക്കുന്നവരും കുറവ് തന്നെയാണ്.
പൊതുവേ വീട്ടുകാരുമായി തുറന്ന് സംസാരിക്കാൻ മടിയുള്ള ( Open Communication ) ആളുകളാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അച്ഛനുമായുള്ള ബന്ധത്തിലും പരിമിതി കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ അച്ഛനുമായി ആത്മബന്ധമുണ്ടാക്കുന്നത് ഓരോ വ്യക്തിയിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
'അച്ഛനുമായി നല്ലൊരു ബന്ധമുണ്ടാക്കാൻ ആദ്യം അദ്ദേഹവുമായി കൂടുതല്‍ സമയം ചെവിടണം. പലരും ഇതിന് മുതിരാറില്ല എന്നതാണ് സത്യം. വ്യത്യസ്തമായ നഗരങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് വീട്ടുകാരുമായി സമയം ചെലവിടാന്‍ സാധിക്കണമെന്നില്ല. എങ്കിലും ഫോണ്‍ മുഖാന്തരമോ, ഓണ്‍ലൈനായോ എങ്കിലും സമയം ചെലവിടാന്‍ ശ്രമിക്കണം. തുറന്ന ആശയവിനിമയം ആണ് അച്ഛനുമായി നടത്തേണ്ടത്. നമ്മുടെ ചിന്തകളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം അച്ഛനുമായി സംഭാഷണം വേണം...'- സൈക്കോതെറാപ്പിസ്റ്റും ലൈഫ് കോച്ചുമായ ഡോ. ചാന്ദ്നി തഗ്നൈത്ത് പറയുന്നു.
അച്ഛനുമായുള്ള ബന്ധം സുദൃഢമാക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ ഫാദേഴ്സ് ഡേയില്‍ ( World Father's Day 2022 ) ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കാം...
ഒന്ന്...
അച്ഛന്‍റെ അഭിരുചികള്‍ക്ക് അനുസരിച്ച വിഷയങ്ങളില്‍ അച്ഛനുമായി സംഭാഷണം, സംവാദം എന്നിവയിലേര്‍പ്പെടാം. അത് സ്പോര്‍ട്സോ, രാഷ്ട്രീയമോ എന്തുമാകാം.
രണ്ട്...
എത്ര തിരക്കാണെങ്കിലും അച്ഛനുമായി ചെലവിടാന്‍ സമയം കണ്ടെത്തുക. വീക്കെന്‍ഡിലോ മറ്റോ ഇതിനായി തന്നെ സമയം മാറ്റിവയ്ക്കുക. ഒന്ന് പുറത്തുപോകാനോ, ഒരുമിച്ച് കാപ്പി കഴിക്കാനോ, ഒരു ഡ്രൈവ് പോകാനോ എങ്കിലും ശ്രമിക്കുക.
മൂന്ന്...
വിനോദത്തിനായുള്ള കാര്യങ്ങളില്‍ അച്ഛനൊപ്പം കൂടുന്നതും ബന്ധം സുദൃഢമാക്കാന്‍ സഹായിക്കും. ഗാര്‍ഡനിംഗ്, മീന്‍പിടുത്തം, വര്‍ക്കൗട്ട് എല്ലാം ഇതിനുദാഹരണമാണ്.
നാല്...
നമുക്ക് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങള്‍, പ്രത്യേകിച്ച് ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അച്ഛനുമായി ചര്‍ച്ച ചെയ്യാനും തുറന്ന് സംസാരിക്കാനും ശ്രമിക്കുക.
അഞ്ച്...
അച്ഛനുമായുള്ള സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം സത്യസന്ധത പുലര്‍ത്തുക. സുതാര്യമായ ബന്ധത്തിന് ( Open Communication ) എപ്പോഴും മാറ്റ് കൂടും.
ആറ്...
അച്ഛന് ഏത് ഘട്ടത്തിലും പിന്തുണയായി നില്‍ക്കാന്‍ ശ്രമിക്കുക. പരസ്പരമുള്ള പിന്തുണ തീര്‍ച്ചയായും ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കും.
ഏഴ്...
അച്ഛനോട് എല്ലായ്പോഴും നന്ദിയോടും കരുതലോടും കൂടി പെരുമാറുക. ജീവിതത്തില്‍എത്രമാത്രം മൂല്യം അച്ഛനം നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തെ തന്നെ അറിയിക്കാം.
Also Read:- ഈ ഫാദേഴ്സ് ഡേയ്ക്ക് അച്ഛന് എന്ത് സമ്മാനം നൽകും?