'പണം കൊടുത്ത് സന്തോഷം വാങ്ങിക്കാൻ പറ്റുമോ?'; പറ്റും! എങ്ങനെയെന്നല്ലേ?

ഐക്യരാഷ്ട്രസഭയാണ് 2012 മുതല്‍ സന്തോഷദിനം ആഘോഷിക്കുന്നതിനായി ആഹ്വാനം ചെയ്തത്. പലവിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചും ഈ വിഷയത്തെ കുറിച്ച് എഴുതിയും പറഞ്ഞുമെല്ലാം പല സംഘടനകളും ആളുകളും സന്തോഷദിനം ആഘോഷിക്കാറുണ്ട്. ഇന്നും ആഘോഷത്തിന് കുറവൊന്നുമില്ല. 

on international day of happiness know about this study which claims that money can buy happiness hyp

ഇന്ന് മാര്‍ച്ച് 20, അന്താരാഷ്ട്ര സന്തോഷദിനമാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ സന്തോഷം എന്ന വികാരത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നും അത് വ്യക്തിയുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം സ്വാധീനമാകുമെന്നുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നതിനും ബോധവത്കരിക്കുന്നതിനുമെല്ലാമായിട്ടാണ് ഈ ദിവസം ലോക സന്തോഷദിനമായി ആഘോഷിക്കുന്നത്. 

ഐക്യരാഷ്ട്രസഭയാണ് 2012 മുതല്‍ സന്തോഷദിനം ആഘോഷിക്കുന്നതിനായി ആഹ്വാനം ചെയ്തത്. പലവിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചും ഈ വിഷയത്തെ കുറിച്ച് എഴുതിയും പറഞ്ഞുമെല്ലാം പല സംഘടനകളും ആളുകളും സന്തോഷദിനം ആഘോഷിക്കാറുണ്ട്. ഇന്നും ആഘോഷത്തിന് കുറവൊന്നുമില്ല. 

എന്നാല്‍ സന്തോഷത്തിന്‍റെ കാര്യം പറയുമ്പോള്‍ നിങ്ങള്‍ മിക്കപ്പോഴും കേട്ടിരിക്കാൻ സാധ്യതയുള്ളൊരു ചോദ്യം, അല്ലെങ്കില്‍ വാദമാണ് സന്തോഷം പണം കൊടുത്ത് വാങ്ങിക്കാൻ സാധിക്കുമോയെന്നത്...

പലപ്പോഴും പലതരത്തിലുള്ള മറുപടികളാണ് ഈ ചോദ്യത്തിന് കിട്ടുക. എങ്കിലും ഒട്ടുമിക്കയാളുകളും പണം കൊടുത്ത് സന്തോഷം വാങ്ങിക്കാൻ പറ്റില്ല എന്ന ഉത്തരം തന്നെയായിരിക്കും ഈ ചോദ്യത്തിന് നല്‍കുക. അല്ലെങ്കില്‍ ഈ വാദമായിരിക്കും മുന്നോട്ടുവയ്ക്കുക. 

അതേസമയം ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നല്‍കിയിരിക്കുകയാണ് പുതിയൊരു പഠനം. 'പ്രൊസീഡിംഗ്സ് ഓഫ് ദ നാഷണല്‍ അക്കാഡമി ഓഫ് സയൻസസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഗവേഷണത്തിന്‍റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

യുഎസിലാണത്രേ പഠനത്തിനാധാരമായി ഗവേഷകര്‍ സര്‍വേ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. പണം കൊടുത്ത് സന്തോഷം വാങ്ങിക്കാനാകുമോ എന്ന ചോദ്യത്തിന് മിക്കവരും 'യെസ്' അഥവാ 'അതെ' എന്നുത്തരം നല്‍കിയെന്നാണ് പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

കൂടുതല്‍ വരുമാനമുള്ളവരോ കൂടുതല്‍ സമ്പാദിക്കുന്നവരോ ആണ് കൂടുതല്‍ സന്തോഷിക്കുന്നതെന്നും പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതായി ഗവേഷകരായ ഡാനിയേല്‍ കാനെമാനും മാത്യൂ കിലിംഗ്‍സ്‍വെര്‍ത്തും പറയുന്നു. 

പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കിടയിലാണ് ഗവേഷകര്‍ സര്‍വേ നടത്തിയത്. ഇവരെ തന്നെയാണ് പഠനത്തിന് ആധാരമാക്കിയതും. 

Also Read:- കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികള്‍; ഉടനടി പരിഹാരവുമായി പൊലീസുകാര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios