ട്രെയിൻ ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ച് യുവതി ; പഴയ വീഡിയോ വെെറലാകുന്നു
2019 ഒക്ടോബറിൽ റഷ്യയിലാണ് ഈ ട്രെയിൻ അപകടം നടന്നത്. ട്രെയിൻ ഓടിക്കുന്നതിനിടെ യുവതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം.
ട്രെയിൻ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരു യുവതിയുടെ പഴയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സിസിടിവി ഇഡിയറ്റ്സ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2019 ഒക്ടോബറിൽ റഷ്യയിലാണ് ഈ ട്രെയിൻ അപകടം നടന്നത്. ട്രെയിൻ ഓടിക്കുന്നതിനിടെ യുവതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം.
ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ യുവതി ഓടിക്കുന്ന ട്രെയിൻ മറ്റൊന്നിലേക്ക് ഇടിച്ചു കയറുന്നത് വീഡിയോയിൽ കാണാം. കൂട്ടിയിടിയുടെ ആഘാതം വളരെ വലുതായിരുന്നു. എന്നാൽ, വനിതാ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂട്ടിയിടിയിൽ ട്രെയിനിനുള്ളിലെ ഒരു യാത്രക്കാരൻ മുന്നോട്ട് തെറിക്കുന്നതും വീഡിയോയിൽ കാണാം.
സ്‌മാർട്ട്‌ഫോണിൽ ട്രെയിൻ ഓടിക്കുന്നു എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോ ട്വിറ്ററിൽ 10.3 ദശലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. കുറച്ചു കാലത്തേക്ക് യുവതി വാഹനങ്ങളൊന്നും ഓടിക്കില്ലെന്ന് കരുതുന്നുവെന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു.