മുഖത്തെ ചുളിവുകൾ മാറാന്‍ ഈ രണ്ട് എണ്ണകള്‍ ഉപയോഗിക്കാം...
പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താല്‍ മാത്രം മതി.
പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താല്‍ മാത്രം മതി. മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന വെളിച്ചെണ്ണ. ഇത് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും കൊണ്ട് സമ്പന്നമാണ്. ചുളിവുകളെ പ്രതിരോധിക്കാൻ വെളിച്ചെണ്ണ ഒരു ടോണർ, ഫേസ് സെറം അല്ലെങ്കിൽ ഫേസ് പാക്കുകൾ ആയി ഉപയോഗിക്കാം.
ഇതിനായി വെളിച്ചെണ്ണയും ആവണക്കെണ്ണയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. മുഖത്തെ ചുളിവുകൾ മാറാൻ ഇത് സഹായിക്കും. വിറ്റാമിൻ ഇ, ഫാറ്റി എന്നിവ അടങ്ങിയ ആവണക്കെണ്ണ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
അതുപോലെ മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയിലും സഹായിക്കുന്നു. ഇതിനായി ഒരു ടീസ്പൂൺ ഒലീവ് ഓയിലും രണ്ട് ടീസ്പൂൺ തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: കഞ്ഞിവെള്ളം മുതല്‍ ഉള്ളിനീര് വരെ; തലമുടി വളരാന്‍ പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം