മഞ്ഞയില്‍ തിളങ്ങി നോറ ഫത്തേഹി; ഗൗണിന്റെ വില 3.78 ലക്ഷം രൂപ
പലപ്പോഴും താരത്തിന്റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറയ്ക്ക് നിരവധി ആരാധകരുമുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്.
പലപ്പോഴും താരത്തിന്റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. മുത്തുകള്‍ തുന്നിച്ചേര്‍ത്ത മഞ്ഞ ഗൗണിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ചിത്രങ്ങള്‍ നോറ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഹാള്‍ട്ടര്‍ സ്ട്രാപ്പുകളും ഇറങ്ങിക്കിടക്കുന്ന നെക്ലൈനുമാണ് ഗൗണിന്റെ പ്രത്യേകതകള്‍. രാജ്യാന്തര ഡിസൈനര്‍ ഫ്ജോള നിലയുടെ ഫാള്‍-വിന്റര്‍ 2022–23 കലക്ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 3.78 ലക്ഷമാണ് ഈ ഗൗണിന്റെ വില. ആസ്ത ശര്‍മ്മയാണ് നോറയെ സ്റ്റൈൽ ചെയ്തത്. ഫോട്ടോഗ്രാഫര്‍ തേജസ് നെരൂര്‍ക്കറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
അതേസമയം സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ നോറ ഫത്തേഹിയെ അടുത്തിടെ ദില്ലി പൊലീസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് (ഇഒഡബ്ല്യു) നടിയെ ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നതെന്ന് ദോശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു.സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറയെ കേസില്‍ ചോദ്യം ചെയ്തത്. എന്നാൽ സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാല്‍ നോറയ്ക്ക് താൻ നേരിട്ട് കാര്‍ നല്‍കിയതെന്നാണ് സുകേഷിന്റെ മൊഴി.
Also Read: ഇന്ത്യൻ സ്ത്രീകൾ എന്തുകൊണ്ട് പാശ്ചാത്യ വസ്ത്രം ധരിക്കുന്നു? ജയ ബച്ചന്റെ മറുപടി ഇങ്ങനെ...