Bollywood Actor : 'ഒരിക്കല്‍ ഞാന്‍ താമസിച്ച വീടിന്റെ വലുപ്പമാണ് ഇന്ന് എന്റെ ബാത്‌റൂമിന്'
ബംഗ്ലാവ് എന്ന് വിശേഷിപ്പിക്കാവുന്ന വീടിന് മുന്നില്‍ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന ലോണിന് സമീപത്തായി കസേരയിട്ട് നവാസുദ്ദീന്‍ സിദ്ധീഖി ഇരിക്കുന്നതാണ് ഫോട്ടോ. നിരവധി പേരാണ് അന്ന് ഈ ഫോട്ടോയ്ക്ക് പ്രതികരണമറിയിച്ചിരുന്നത്
ഇന്ന് അറിയപ്പെടുന്ന പലരും പോയകാലങ്ങളില്‍ ( Famous Personalities ) ഏറെ വിഷമതകളും ദുരിതങ്ങളുമെല്ലാം നേരിട്ട് പതിയെ വിജയം നേടി ( Life Success) ഉയര്‍ന്നുവന്നവരായിരിക്കും. അത്തരത്തിലുള്ള പല സെലിബ്രിറ്റികളുടെയും ജീവിതകഥ പലപ്പോഴായി നാം കേട്ടിട്ടുണ്ട്.
മുമ്പ് ദുരിതപൂര്‍മമായ ജീവിതത്തിലൂടെ കടന്നുപോയവരാണെങ്കില്‍ പില്‍ക്കാലത്ത് ഏറെ സൗകര്യത്തില്‍ ജീവിക്കുമ്പോള്‍ അത് ഇരട്ടിമധുരമാണ് അവര്‍ക്ക് നല്‍കുക. മാത്രമല്ല, ഇത്തരം അനുഭവകഥകള്‍ താഴെത്തട്ടിലുള്ളവര്‍ക്ക് വലിയ രീതിയില്‍ പ്രചോദനമാകാറുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൊരു ചിത്രം പങ്കുവച്ചിരുന്നു. അദ്ദേഹം മുംബൈയില്‍ സ്വന്തമാക്കിയ ആഡംബര വസതിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
ബംഗ്ലാവ് എന്ന് വിശേഷിപ്പിക്കാവുന്ന വീടിന് മുന്നില്‍ മനോഹരമായി തയ്യാറാക്കിയിരിക്കുന്ന ലോണിന് സമീപത്തായി കസേരയിട്ട് നവാസുദ്ദീന്‍ സിദ്ധീഖി ഇരിക്കുന്നതാണ് ഫോട്ടോ. നിരവധി പേരാണ് അന്ന് ഈ ഫോട്ടോയ്ക്ക് പ്രതികരണമറിയിച്ചിരുന്നത്.
'ഒരു നല്ല നടന് ഒരിക്കലും മോശപ്പെട്ട മനുഷ്യനാകാന്‍ സാധിക്കില്ല. കാരണം ദൈവത്തിന്റെ നിയതി നടപ്പിലാകുന്നത് അവന്റെ ഉള്ളിലെ വിശുദ്ധിയിലൂടെയാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു നവാസുദ്ദീന്‍ സിദ്ധീഖി ഈ ചിത്രം പങ്കുവച്ചത്. ഈ അടിക്കുറിപ്പില്‍ ഒരുപക്ഷേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്ന പലതും ഉള്ളടങ്ങിയിരുന്നു എന്നതാണ് സത്യം.
ഇക്കാര്യങ്ങള്‍ പിന്നീട് ഒരു അഭിമുഖത്തിലൂടെ അദ്ദേഹം തന്നെ കൂടുതല്‍ വ്യക്തമാക്കി. 'ബെംബെ ടൈംസി'ന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതെക്കുറിച്ച് കൂടുതലായി സംസാരിച്ചത്.
ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന വീടിന്റെ ആകെ വലുപ്പമാണ് ഇന്ന് തന്റെ ബാത്‌റൂമിനെന്നായിരുന്നു നവാസുദ്ദീന്‍ സിദ്ധീഖിയുടെ ശ്രദ്ധേയമായ പരാമര്‍ശം. എത്രമാത്രം ക്ലേശകരമായ യാത്രയിലൂടെയാണ് ഇന്ന് കാണുന്ന ജീവിതം താന്‍ കെട്ടിപ്പടുത്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയായിരുന്നു നവാസുദ്ദീന്‍ സിദ്ധീഖിയുടെ അരങ്ങേറ്റം. അക്കാലത്ത് മുംബൈയിലേക്ക് താമസം മാറിയപ്പോള്‍ സിനിമയില്‍ പുതുമുഖങ്ങളായി നിന്നിരുന്ന മറ്റ് നാല് പേര്‍ക്കൊപ്പം ചെറിയൊരു വീട്ടിലായിരുന്നുവേ്രത നവാസുദ്ദീന്‍ സിദ്ധീഖി താമസിച്ചിരുന്നത്.
ആരെങ്കിലും വാതില്‍ തുറന്നാല്‍ ആരുടെയെങ്കിലും കാലില്‍ അത് പോയി അടിക്കുന്ന അത്രയും ചെറിയ മുറിയായിരുന്നുവേ്രത അത്. എല്ലാവരും തറയില്‍ കിടക്കയിട്ട് നിരന്നുകിടക്കുകയായിരുന്നു പതിവെന്നും താരം പറയുന്നു.
അതിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കൂടുന്നതിന് അനുസരിച്ച് താമസം മാറി വന്നു. നാല് പേര്‍ക്കൊപ്പം എന്നത് മൂന്ന് പേരായി. പിന്നെ രണ്ടായി. 2005 മുതല്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ മുംബൈയില്‍ കോടികള്‍ വിലമതിക്കുന്ന ആഡംബര വസതിയും സ്വന്തമാക്കിയിരിക്കുന്നു.
'ഗാങ്‌സ് ഓഫ് വസേപൂര്‍', 'സേക്രഡ് ഗെയിംസ്' സീരീസ് എന്നിവയിലൂടെയാണ് നവാസുദ്ദീന്‍ സിദ്ധീഖി നിരൂപകപ്രശംസ നേടിയ താരമായി ഉയര്‍ന്നത്. കൊമേഴ്ഷ്യല്‍ സിനിമകളിലൂടെ മാത്രമല്ല കരിയര്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുകയെന്നും, കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ തേടിവരുമെന്നും നവാസുദ്ദീന്‍ സിദ്ധീഖി തന്റെ സിനിമാജീവിതത്തിലൂടെ കാട്ടിത്തരികയായിരുന്നു. ഇന്ന് ബോളിവുഡില്‍ മാത്രമല്ല, ഒരുപക്ഷേ അതിലധികമൊരു വളര്‍ച്ച അദ്ദേഹത്തിന് നേടാനായി എന്ന് തന്നെ പറയാം.
Also Read:- 'ഓഹ്... ഋത്വിക് റോഷന്റെ വീടും ഇങ്ങനെയാണോ?'; ചര്‍ച്ചയായി താരത്തിന്റെ സെല്‍ഫി