നെയിൽ പോളിഷുകൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമല്ല; ബാധിക്കുന്നത് ഇവരെയും...

നഖങ്ങളിൽ നെയിൽ പോളിഷ് ധരിക്കാൻ ഇഷ്ടപെടുന്നവരാണ് പല സ്ത്രീകളും.   സ്ത്രീസൗന്ദര്യത്തിന്‍റെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമായി തീർന്നിരിക്കയാണ് ചായം പൂശിയ നഖങ്ങൾ. 

Nail salon workers breathe chemical fumes

നഖങ്ങളിൽ നെയിൽ പോളിഷ് ധരിക്കാൻ ഇഷ്ടപെടുന്നവരാണ് പല സ്ത്രീകളും.   സ്ത്രീസൗന്ദര്യത്തിന്‍റെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമായി തീർന്നിരിക്കയാണ് ചായം പൂശിയ നഖങ്ങൾ. നഖങ്ങളെ കല്ലുകൾ കൊണ്ടും, രൂപങ്ങൾകൊണ്ടും അലങ്കരിക്കുന്നത് ഇന്ന് ഒരു വലിയ കലയായി വളർന്നിരിക്കയാണ്. 

ലോകത്ത് പലയിടത്തും നഖങ്ങൾക്കായി മാത്രം സലൂണുകൾ തുറന്നു പ്രവർത്തിക്കുണ്ട്. എന്നാൽ ഇവയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല. ഇത്തരം സലൂണുകളിൽ പോകുന്നവർക്ക് അതിന്‍റെ  അരോചകമായ ഗന്ധം പലപ്പോഴും ശ്വസിക്കേണ്ടി വന്നിട്ടുണ്ടാകാം. അത് പക്ഷേ അല്പനേരത്തെ ഒരു ബുദ്ധിമുട്ടായി കണക്കാക്കാം. എന്നാൽ ഇത്തരം ബ്യൂട്ടിപാർലറുകളിൽ ജോലി ചെയ്യുന്നവർ കുറച്ചുകൂടി ഗുരുതരമായ ആരോഗ്യപ്രശ്നത്തെ നേരിടേണ്ടി വരുന്നവരാണ്.

നെയിൽ പോളിഷുകളിൽ നിന്നുണ്ടാകുന്ന വിഷമയമായ രാസപദാർത്ഥങ്ങൾ ഈർപ്പം വഴി വായുവിൽ കലരുന്നു. മണിക്കൂറുകളോളം ആ വായു ശ്വസിക്കുന്ന തൊളിലാളികൾ തലവേദന, ശ്വാസ തടസ്സം, പ്രത്യുൽപാദന സങ്കീർണതകൾ, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നു.

കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, അടുത്തിടെ ആറ് സലൂണുകൾ സന്ദർശിക്കുകയുണ്ടായി. അതിനെ തുടർന്ന് അവിടത്തെ ജീവനക്കാർ ഇത്തരം രാസപദാർത്ഥങ്ങൾ ഉയർന്ന അളവിൽ ശ്വസിക്കാൻ ഇടയാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 19 വർഷം വരെ സലൂണുകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് തലവേദനയും ചർമ്മത്തിലും കണ്ണിലും ചൊറിച്ചിലും അനുഭവപ്പെട്ടതായി അവരുടെ പഠന റിപ്പോർട്ടിൽ പറയുന്നു.  വായുമലിനീകരണത്തിന് കാരണമാകുന്ന വിഷവാതകങ്ങളാണ് ബെൻസീൻ, ഫോർമാൽഡിഹൈഡ്. സലൂണുകളിൽ ഇവയുടെ സാന്നിധ്യം വലിയ അളവിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യരിൽ ക്യാൻസറിൻ്റെ  സാധ്യതകൾ അനേകം മടഞ്ഞു വർദ്ധിപ്പിക്കുന്നു.

Nail salon workers breathe chemical fumes

 

2015 ലെ ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു ലേഖനത്തിൽ ന്യൂയോർക്കിലെ നെയിൽ സലൂണുകളിലെ വേതനക്കുറവിനെക്കുറിച്ചും മോശം തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും പരാമർശിക്കപ്പെട്ടു. പക്ഷേ, സലൂൺ തൊഴിലാളികൾ ദിവസേന അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പരാമർശിക്കാൻ അതിൽ വിട്ടുപോയി. നെയിൽ സലൂണിലെ വായുവിൽ കലരുന്ന അപകടകാരിയായ  രാസവസ്തുക്കളുടെ സ്വഭാവവും അളവും കണക്കാക്കാൻ നിരവധി ഗവേഷണ ഗ്രൂപ്പുകൾ ശ്രമിച്ചിട്ടുണ്ട്. സലൂണിലെ തൊഴിലാളികൾ സാധാരണ പ്രതീക്ഷിക്കുന്നതിലും ഉയർന്ന അളവിൽ വിഷലിപ്തമായ വായു ശ്വസിക്കുന്നു എന്ന് അവരുടെ ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതിൻ്റെ ഫലമായി, ഈ തൊഴിലാളികൾക്ക് ജോലി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ പതിവാണ്.

സർവേയുടെ ഭാഗമായി ഇരുപത് ജീവനക്കാരോട് അവരുടെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. അവരിൽ 70% പേരും തൊഴിൽ സംബന്ധമായി ചെറിയതോതിൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ബാക്കിയുള്ള 40% പേർക്ക് ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

Nail salon workers breathe chemical fumes

 

താരതമ്യേന സുരക്ഷിതമായ ഒരു തൊഴിലായിട്ടാണ് പലരും കോസ്‌മെറ്റോളജിയെ കാണുന്നത്, പക്ഷേ ഇവർ അനുഭവിക്കുന്ന വായു മലിനീകരണം എണ്ണ ശുദ്ധീകരണ തൊഴിലാളികളുടെത്തിന് സമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പല യുഎസ്‌ ആരോഗ്യ സുരക്ഷാ പരിധികളും ഏകദേശം 50 വർഷം മുമ്പുള്ളവയാണ്. യുഎസ് തൊഴിൽമേഖലയിലെ അനുവദനീയമായ വിഷവാതക ശ്വസന പരിധികൾ കാലഹരണപ്പെട്ടതും തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ അപര്യാപ്തവുമാണ്.

സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള നിയമങ്ങൾ വേണ്ടരീതിയിൽ പാലിക്കപ്പെടുന്നില്ല. ഏതൊക്കെ ഉൽപ്പന്നങ്ങളാണ് യഥാർത്ഥത്തിൽ സുരക്ഷിതമെന്ന് അറിയാൻ ഇതുമൂലം ബുദ്ധിമുട്ടാണ്. കാലിഫോർണിയ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി 2012-ൽ നടത്തിയ ഒരു പഠനത്തിൽ “ടോലുയിൻ ഫ്രീ” എന്ന് ലേബൽ ചെയ്തിട്ടുള്ള 12 നഖ ഉത്പന്നങ്ങളിൽ 10 എണ്ണത്തിലും 17% ടോലുയിൻ എന്ന വിഷവാതകം അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തി. വിഷവീര്യമുള്ള പദാർത്ഥങ്ങൾ അടഞ്ഞിയിട്ടില്ല എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങളിൽ വലിയ തോതിൽ അവയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.

അറിവില്ലായ്‌മയാണ് ഇതിന്‍റെ മുഖ്യ കാരണമായി പറയുന്നത്. പല സലൂൺ ഉടമകൾക്കും അവരുടെ സ്ഥാപനത്തിൻ്റെ വായു നിലവാരം കൂട്ടണമെന്നുണ്ട്,  പക്ഷെ അതിനുള്ള മാർഗ്ഗങ്ങൾ അവർക്ക്  അറിയില്ല. അമേരിക്കയുടെ തൊഴിൽ മേഖലയിലെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് പല ഉടമസ്ഥരും കേട്ടിട്ടുപോലുമില്ല. കൈയുറകളുടെ ഉപയോഗം, സലൂണിനുള്ളിലെ വായുസഞ്ചാരം ഉറപ്പാക്കൽ, വായുവിലെ വിഷവാതകങ്ങളെ വലിച്ചെടുക്കുന്ന കാർബൺ സിങ്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ചില മാർഗ്ഗങ്ങൾ. 

Nail salon workers breathe chemical fumes

Latest Videos
Follow Us:
Download App:
  • android
  • ios