മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം മുൾട്ടാണി മിട്ടി ഫേസ് പാക്കുകള്‍...
കൂടാതെ മുഖത്തിന് തിളക്കം വരാനും നിറം വര്‍ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
നിരവധി ഗുണങ്ങളുള്ള ഒന്നാണ് മുൾട്ടാണി മിട്ടി. അധികമുള്ള എണ്ണമയം, അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ എന്നിവയെ നീക്കി മുഖത്തെ കുഴികള്‍ അടയ്ക്കാനും ചര്‍മ്മത്തെ മൃദുലവും സുന്ദരവും ആക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. കൂടാതെ മുഖത്തിന് തിളക്കം വരാനും നിറം വര്‍ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
മുൾട്ടാണി മിട്ടി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
ഒരു ചെറിയ കപ്പിൽ മുൾട്ടാനി മിട്ടിയെടുക്കുക. അതിൽ രണ്ട് ടേബിൾ സ്പൂൺ റോസ്വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകി കളയാം. ചര്മ്മത്തിലടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കം ചെയ്യാന്‍ ഈ പാക്ക് സഹായിക്കും.
രണ്ട്...
മുൾട്ടാണി മിട്ടിയും അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ അമിതമായ എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കും.
മൂന്ന്...
രണ്ട് സ്പൂൺ തക്കാളി നീര്, രണ്ട് സ്പൂൺ മുൾട്ടാനി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
നാല്...
മുള്‍ട്ടാണി മിട്ടിയില്‍ അല്പം തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കും.
അഞ്ച്...
മുള്‍ട്ടാണി മിട്ടിയോടൊപ്പം നാരങ്ങാനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇരുപത് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. പാടുകള്‍ അകറ്റാന്‍ ഇത് സഹായിക്കും.
ആറ്...
മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്പം കര്‍പ്പൂരവും റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഇത് പരീക്ഷിക്കാം.
ഏഴ്...
ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഇത് പരീക്ഷിക്കാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ എട്ട് ഫേസ് പാക്കുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം