ജെന്‍ സിയും ജെന്‍ ആല്‍ഫയും ഔട്ട്; 2025ല്‍ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ

2010 നും 2024 നും ഇടയിൽ ജനിച്ചവരാണ് ജനറേഷന്‍ ആല്‍ഫ. ആൽഫ ജനറേഷന് മുമ്പ് ജനറേഷൻ ഇസഡ്  (1995-2009), അതിന് മുമ്പ് ജനറേഷൻ Y (1980-1994) എന്നിവ വന്നു. 

Move over Gen Z and Gen Alpha, new Generation Beta to start from 2025

ജനസംഖ്യയുടെ അടുത്ത തലമുറ 2025 ജനുവരി 1 മുതൽ ആരംഭിക്കും. 2025 ജനുവരി ഒന്ന് മുതൽ ജനറേഷൻ ബീറ്റ അഥവാ 'ജെന്‍ ബീറ്റ' എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പാണ് ആരംഭിക്കുന്നത്. 2025-നും 2039-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ഈ ഗ്രൂപ്പില്‍  ഉൾപ്പെടുത്തുന്നത്. 2010 നും 2024 നും ഇടയിൽ ജനിച്ചവരാണ് ജനറേഷന്‍ ആല്‍ഫ. ആൽഫ ജനറേഷന് മുമ്പ് ജനറേഷൻ ഇസഡ്  (1995-2009), അതിന് മുമ്പ് ജനറേഷൻ Y (1980-1994) എന്നിവ വന്നു. 

ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ജെന്‍ ബീറ്റ കുട്ടികള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഐ, വെർച്വൽ റിയാലിറ്റി, ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ട്.

ജനറേഷൻ ബീറ്റ ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതോടെ ഈ കാലയളവിൽ ജനിക്കുന്ന പല കുട്ടികൾക്കും കൂടുതൽ ആയുസ്സ് ഉണ്ടാകും. സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

Also read: നാല്‍പത് കഴിഞ്ഞ സ്ത്രീകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios