'അമ്മയുണ്ടല്ലോ കൂടെ'; കുട്ടിയാനയെ പരിശീലിപ്പിക്കുന്ന അമ്മയാന- വീഡിയോ...
കാടിനോട് ചേര്‍ന്നുകിടക്കുന്ന ചെറിയൊരു റോഡാണ് വീഡിയോയില്‍ കാണുന്നത്. ഇതിനടുത്തായി ഒരാനക്കൂട്ടവുമുണ്ട്. ആനക്കൂട്ടത്തില്‍ നിന്ന് തീരെ ചെറിയൊരു ആനക്കുട്ടിയെയും കൊണ്ട് റോഡ് ക്രോസ് ചെയ്ത് പോവുകയാണ് ഇതിന്‍റെ അമ്മയായ ആന.
കാട്ടാനയെന്ന് കേള്‍ക്കുമ്പോള്‍ അടുത്തിടെയായി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല മരണങ്ങളും ആക്രമണങ്ങളും തന്നെയായിരിക്കും അധികപേര്‍ക്കും ഓര്‍മ്മ വരിക. എന്നാല്‍ ആനകള്‍ എല്ലായ്പോഴും മനുഷ്യര്‍ക്ക് ഭീഷണിയാകണമെന്നില്ല. പലപ്പോഴും ഇവയുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാകുമ്പോഴാണ് ഇവ മനുഷ്യരെ തിരിഞ്ഞ് ആക്രമിക്കുന്ന അവസ്ഥയുണ്ടാകുന്നത്. അതേസമയം കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാന ആക്രമണങ്ങള്‍ പതിവ് തന്നെയാണ്. ഇക്കാര്യത്തില്‍ ഒരിക്കലും നമുക്ക് മനുഷ്യരെ കുറ്റപ്പെടുത്താനും സാധിക്കില്ല.
കാര്യങ്ങളിങ്ങനെയെല്ലാം സങ്കീര്‍ണമായി തുടരുമ്പോഴും ആനയോടുള്ള ഇഷ്ടം മാറ്റിവയ്ക്കാൻ സാധിക്കാത്തവര്‍ ഏറെയാണ്. വലിയ യുക്തിയോ ചിന്തയോ ഒന്നും ഇത്തരം ഇഷ്ടങ്ങള്‍ക്ക് പിന്നിലുണ്ടാകില്ലല്ലോ!
അത്തരക്കാര്‍ക്ക് ഏറെ ആസ്വദിക്കാവുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാടിനോട് ചേര്‍ന്നുകിടക്കുന്ന ചെറിയൊരു റോഡാണ് വീഡിയോയില്‍ കാണുന്നത്. ഇതിനടുത്തായി ഒരാനക്കൂട്ടവുമുണ്ട്. ആനക്കൂട്ടത്തില്‍ നിന്ന് തീരെ ചെറിയൊരു ആനക്കുട്ടിയെയും കൊണ്ട് റോഡ് ക്രോസ് ചെയ്ത് പോവുകയാണ് ഇതിന്‍റെ അമ്മയായ ആന.
വാഹനങ്ങളും മനുഷ്യപ്പെരുമാറ്റവും പതിവായി ഉള്ള റോഡാണിതെന്ന് വീഡിയോയിലൂടെ തന്നെ വ്യക്തം. ഇതിന് പുറമെ ചെറുവീഡിയോ അവസാനിക്കും മുമ്പ് തന്നെ ഒരു കാര്‍ അതുവഴി പാസ് ചെയ്തുപോകുന്നതും നമുക്ക് കാണാം.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെ, കരുതലോടെ കാര്യങ്ങള്‍ മനസിലാക്കിച്ചുകൊടുത്താണ് അമ്മയാന കുട്ടിയാനയെ റോഡ് മുറിച്ചുകടത്തുന്നത്. കാഴ്ചയില്‍ തന്നെ കുട്ടിയാനയെ അമ്മ ഇതിന് പരിശീലിപ്പിക്കുന്നതാണെന്ന് നമുക്ക് മനസിലാകും. ആനപ്രേമികളാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഏറെ ഇഷ്ടം തോന്നുന്നൊരു രംഗം തന്നെയാണിത്. ഇഷ്ടത്തിനൊപ്പം തന്നെ ഇവയുടെ ജീവനെ ചൊല്ലി ആശങ്കകളും തോന്നാം. ഇങ്ങനെയുള്ള കമന്‍റുകള്‍ പലരും വൈറലായ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുമുണ്ട്.
മനുഷ്യപ്പെരുമാറ്റമുള്ള സ്ഥലങ്ങളില്‍ ആനകളടക്കമുള്ള വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അപകടങ്ങള്‍ പതിവാണെന്നും ഇങ്ങനെയുള്ള ഇടങ്ങളില്‍ യഥാര്‍ത്ഥത്തില്‍ മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സൗകര്യങ്ങള്‍ വനംവകുപ്പോ ബന്ധപ്പെട്ട അധികൃതരോ ഒരുക്കണമെന്നും ഇവര്‍ കമന്‍റുകളിലൂടെ ആവശ്യപ്പെടുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- ഇലക്ട്രിക് വേലി 'ബുദ്ധിപൂര്‍വം' മറികടക്കുന്ന ആന; വീഡിയോ കാണാം...