ബ്ലൂ ബ്ലേസറും കട്ട താടിയും; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കം കുറിച്ചപ്പോള്‍ ലാലേട്ടന്‍റെ വസ്ത്രത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ പുത്തന്‍ മേക്കോവര്‍ പ്രകടമാണ്. ബിഗ് ബോസ് സീസണ്‍ 5-ന്‍റെ ആദ്യ ദിനത്തില്‍ ബ്ലൂ ബ്ലേസറില്‍ കിടിലന്‍ ലുക്കിലാണ് ലാലേട്ടന്‍ എത്തുന്നത്.

mohanlal s first look in bigboss season 5 azn

മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുമ്പോള്‍ എല്ലാവരും ഏറെ  പ്രതീക്ഷയോടെ കാത്തിരുന്നത് തങ്ങളുടെ പ്രിയ നടനായ മോഹൻലാലിനെ കാണാന്‍ കൂടിയായിരുന്നു. സീസണ്‍ വണ്‍ മുതല്‍ അവതാരകന്‍ കൂടിയായ ലാലേട്ടന്‍റെ ഓരോ വരവിനായി   കാത്തിരിക്കുന്നത് മലയാളികള്‍ക്ക് പതിവാണ്. ഓരോ സീസണിലും പുത്തന്‍ മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പരിപാടിയിലെ ലാലേട്ടന്‍റെ വസ്ത്രധാരണം ഫാഷന്‍ ലോകത്തിന്‍റെ വരെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. 

ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍- 5ന് തുടക്കം കുറിച്ചപ്പോള്‍ ലാലേട്ടന്‍റെ വസ്ത്രത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ പുത്തന്‍ മേക്കോവര്‍ പ്രകടമാണ്. ബിഗ് ബോസ് സീസണ്‍ 5-ന്‍റെ ആദ്യ ദിനത്തില്‍ ബ്ലൂ ബ്ലേസറില്‍ കിടിലന്‍ ലുക്കിലാണ് ലാലേട്ടന്‍ എത്തുന്നത്. കട്ട താടിയൊക്കെ വെച്ച് പുത്തന്‍ മേക്കോവറിലാണ് താരം.  മോഹന്‍ലാലിന്‍റെ പേഴ്സണല്‍ കോസ്റ്റ്യൂമകറായ ടി വി മുരളിയാണ് ലാലേട്ടന്‍റെ ഈ ലുക്കിന് പിന്നില്‍. മുന്‍ സീസണുകളില്‍ ജിഷാദ് ഷംസുദ്ദീന്‍ ആയിരുന്നു ലാലേട്ടന്‍റെ സ്റ്റൈലിസ്റ്റ്. 

കഴിഞ്ഞ സീസണ്‍ നടന്ന മുംബൈ ആണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ വേദി. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇ​ദ്ദേഹം തന്നെ ആയിരുന്നു ബിബി ഹൗസിന്റെ ശില്പി. ഒരു പരമ്പരാഗത കേരളീയ തറവാടിന്‍റെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉള്ളതാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസിന്‍റെ മുന്‍വശം. ഉള്ളിലേക്ക് കടന്നാലും നിരവധി പ്രത്യേകതകളുണ്ട് ഇത്തവണത്തെ ബിഗ് ബോസ് ഹൗസില്‍. പഴയ യുദ്ധക്കപ്പലിന്റെ രൂപത്തിലാണ് ഇത്തവണ പ്രധാന വാതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പീരങ്കികളുടെ ത്രീഡി പ്രൊജക്ഷനുകൾ ഒപ്പമുണ്ട്.

Also Read: ബിഗ് ബോസില്‍ ഇനി 'ഒറിജിനല്‍സി'ന്‍റെ പോര്; സീസണ്‍ 5 ന് തുടക്കമിട്ട് മോഹന്‍ലാല്‍


 

Latest Videos
Follow Us:
Download App:
  • android
  • ios