സൂപ്പര്‍ബൈക്കില്‍ ചെത്തുന്ന 'സുന്ദരി' സൊമാറ്റോ ഡെലിവെറി എക്സിക്യൂട്ടീവോ? വീഡിയോ..
ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനും, കൂട്ടുന്നതിനുമായി ഈ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജൻസികളാകട്ടെ ഓരോ സമയത്തും ഓരോ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കാറുണ്ട്.
ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണിത്. പ്രത്യേകിച്ച് നഗരകേന്ദ്രങ്ങളിലെല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജൻസികള്‍ ഇടം പിടിച്ചുകഴിഞ്ഞിരിക്കുന്നു. നിരത്തില്‍ അങ്ങോളമിങ്ങോളം പാഞ്‍ഞുപോകുന്ന സ്വിഗ്ഗി- സൊമാറ്റോ യൂണിഫോംധാരികളെ കണ്ടാലേ ഈ ട്രെൻഡിനെ കുറിച്ച് വ്യക്തമാകും.
ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിനും, കൂട്ടുന്നതിനുമായി ഈ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജൻസികളാകട്ടെ ഓരോ സമയത്തും ഓരോ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കാറുണ്ട്. പരസ്യങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാനുള്ള കാര്യങ്ങള്‍, ഓഫറുകള്‍ എല്ലാം ഇത്തരത്തില്‍ കമ്പനികള്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ സൊമാറ്റോ നടത്തിയൊരു മാര്‍ക്കറ്റിംഗ് രീതിയാണ് സോഷ്യല്‍ മീഡിയയിലെല്ലാം ശ്രദ്ധേയമായിരിക്കുന്നത്.
ഡെലിവെറി എക്സിക്യൂട്ടീവിന്‍റെ വേഷത്തില്‍ ഒരു മോഡലിനെ നഗരത്തിലിറക്കിയിരിക്കുകയാണ് സൊമാറ്റോ. ഇൻഡോര്‍ നഗരത്തിലാണ് സംഭവം. സൊമാറ്റോയുടെ യൂണിഫോമായ ടീഷര്‍ട്ടാണ് യുവതി ധരിച്ചിട്ടുള്ളത്. സൊമാറ്റോയുടെ ബാഗും പുറത്ത് ധരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊപ്പം ഷോര്‍ട്സ് ആണ് യുവതി ധരിച്ചിരിക്കുന്നത്.
മാത്രമല്ല- ഒരു സൂപ്പര്‍ബൈക്കും ഓടിച്ചാണ് മോഡലായ യുവതി നഗരം കറങ്ങിയിരിക്കുന്നത്. സാധാരണഗതിയില്‍ തന്നെ ബൈക്കോടിക്കുന്ന സ്ത്രീകള്‍ക്ക് പെട്ടെന്ന് ശ്രദ്ധ ലഭിക്കാറുണ്ട്. അതുമൊരു സൂപ്പര്‍ബൈക്കില്‍ സിനിമാതാരങ്ങളുടെ 'ലുക്കോടെ' ഒരു യുവതി സൊമാറ്റോ ഡെലിവെറി എക്സിക്യൂട്ടീവിന്‍റെ വേഷത്തില്‍ കറങ്ങുമ്പോള്‍ എത്രമാത്രം ശ്രദ്ധ കിട്ടുമെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.
സംഗതി വിജയമായി എന്ന് നിസംശയം പറയാം. ഇവരുടെ വീഡിയോയില്‍ തന്നെ ആളുകള്‍ എത്രമാത്രം അമ്പരന്നു എന്നത് കാണാൻ കഴിയും. ചെത്ത് ലുക്കില്‍ സൊമാറ്റോ യൂണിഫോമും ബാഗുമെല്ലാം അണിഞ്ഞ് സൂപ്പര്‍ബൈക്കില്‍ വന്ന് നില്‍ക്കുന്ന യുവതിയെ അതിശയത്തോടെ നോക്കുകയാണ് ചുറ്റുമുള്ളവര്‍. ചിലര്‍ യുവതിയുടെ മുഖമൊന്ന് കാണാൻ എത്തിനോക്കുകയും ചിലര്‍ ഇവരോട് സംസാരിക്കാനുള്ള അവസരം നോക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.
ഇപ്പോള്‍ ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...
Also Read:- ട്രെയിൻ യാത്രക്കാരനെ 'അങ്കിള്‍' എന്ന് വിളിച്ചു, തുടര്‍ന്നുണ്ടായത്; രസകരമായ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-