'കണ്ണുകള്‍ കള്ളം പറയുന്നോ?'; പ്രശസ്ത മോഡലിന്‍റെ കാൻസ് റെഡ് കാര്‍പെറ്റ് ഗൗണ്‍ ചര്‍ച്ചയാകുന്നു
ഇക്കുറി കാൻസ് ഫെസ്റ്റിന് ഇന്ത്യയില്‍ നിന്നും ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, അദിതി റാവു ഹൈദരി, സണ്ണി ലിയോണ്‍, മൃണാള്‍ താക്കൂര്‍, മാനുഷി ഛില്ലാര്‍, സാറ അലി ഖാൻ എന്നീ താരങ്ങള്‍ കാൻസ് റെഡ് കാര്‍പെറ്റില്‍ എത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റ്, ഇപ്പോള്‍ ഫാഷൻ തല്‍പരരായ സെലിബ്രിറ്റികളുടെയും ഒരു 'ഡെസ്റ്റിനേഷൻ പോയന്‍റ്' ആണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച പ്രതിഭകള്‍ കാൻസിലെ റെഡ് കാര്‍പെറ്റിലെത്തുമ്പോള്‍ അവരുടെ ഫാഷൻ സെൻസ് ആണ് കാണികളെ ആദ്യമാകര്‍ഷിക്കുന്നത്.
ഇക്കുറി കാൻസ് ഫെസ്റ്റിന് ഇന്ത്യയില്‍ നിന്നും ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, അദിതി റാവു ഹൈദരി, സണ്ണി ലിയോണ്‍, മൃണാള്‍ താക്കൂര്‍, മാനുഷി ഛില്ലാര്‍, സാറ അലി ഖാൻ എന്നീ താരങ്ങള്‍ കാൻസ് റെഡ് കാര്‍പെറ്റില്‍ എത്തിയിരുന്നു.
ഇവരുടെയെല്ലാം ലുക്കും, വേഷവുമെല്ലാം വലിയ രീതിയില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ റെഡ് കാര്‍പെറ്റ് ഔട്ട്ഫിറ്റാണ് വ്യാപകമായ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണുകള്‍ കള്ളം പറയുകയാണോ എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ എല്‍സ ഹോസ്കിന്‍റെ റെഡ് കാര്‍പെറ്റ് ഫോട്ടോകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
'ഒപ്റ്റിക്കല്‍ ഇല്യൂഷൻ' ഗൗണ്‍ എന്നാണ് എല്‍സ ഹോസ്ക് അണിഞ്ഞ ഗൗണ്‍ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. അതായത് ഇല്ലാത്ത ഒന്ന്, അല്ലെങ്കില്‍ ഉള്ളത് തന്നെ മറ്റൊന്നായി നമുക്ക് തോന്നുന്ന സാഹചര്യം എന്ന് ലളിതമായി പറയാം.
ഒരു ഗൗണിന് മുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഡിസൈൻ ചെയ്ത ഗൗണാണിത്. ഒറ്റനോട്ടത്തില്‍ പക്ഷേ ഗൗണ്‍ പാതി അഴിഞ്ഞുവീണ് കിടക്കുന്നതായാണ് തോന്നുക.
വ്യത്യസ്തമായ ഔട്ട്‍ഫിറ്റിലുള്ള തന്‍റെ ചിത്രങ്ങള്‍ എല്‍സ ഹോസ്ക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രമുഖ ഫാഷൻ കമ്പനിയായ 'വിക്ടര്‍ & റോള്‍ഫ്' ആണ് ഈ ഗൗണിന്‍റെ ഡിസൈനേഴ്സ്.
Also Read:- മഞ്ഞ ഗൗണില്‍ കാൻസിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി...