മഴവില്ലഴകിനൊപ്പം കുതിച്ച് ചാടി ഡോൾഫിൻ; വൈറലായി അത്യപൂർവ്വ കാഴ്ച...
ആകശത്ത് മനോഹരമായ മഴവില്ല് വിരിഞ്ഞപ്പോൾ, ഒരു ഡോൾഫിൻ അതിനടുത്തേയ്ക്ക് ഉയർന്ന് ചാടുന്ന അത്യപൂർവ്വ ദൃശ്യമാണ് വൈറലായത്. അതിമനോഹരമായ കാഴ്ച പശ്ചിമ ഓസ്‌ട്രേലിയയുടെ തീരത്ത് നിന്നും ഫോട്ടോഗ്രാഫർ ജയ്മൻ ഹഡ്‌സണാണ് പകര്‍ത്തിയത്.
ഓരോ ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെയിതാ ഓസ്‌ട്രേലിയൻ കടലിൽ നിന്നുള്ള ഒരു അത്യപൂർവ്വ കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആകശത്ത് മനോഹരമായ മഴവില്ല് വിരിഞ്ഞപ്പോൾ, ഒരു ഡോൾഫിൻ അതിനടുത്തേയ്ക്ക് ഉയർന്ന് ചാടുന്ന അത്യപൂർവ്വ ദൃശ്യമാണ് വൈറലായത്. അതിമനോഹരമായ ഈ കാഴ്ച പശ്ചിമ ഓസ്‌ട്രേലിയയുടെ തീരത്ത് നിന്നും ഫോട്ടോഗ്രാഫർ ജയ്മൻ ഹഡ്‌സണാണ് പകര്‍ത്തിയത്. ഡോൾഫിൻ കുതിച്ചു പൊങ്ങിയതും പശ്ചാത്തലത്തിൽ മഴവില്ല് വിരിഞ്ഞതുമാണ് വീഡിയോയുടെ ഹൈലൈറ്റ്.
സയൻസ് ഗേൾ എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇുവരെ കണ്ടത്. ‘മഴവില്ലിനൊപ്പെം ഉയർന്ന് ചാടുന്ന ഡോള്‍ഫിന്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ ദൃശ്യം എന്നും മഴവില്ല് ഉദിക്കുന്നതും ഡോൾഫിൻ ചാടുന്നതും ഒന്നിച്ചു കാണാൻ കഴിഞ്ഞതാണ് ദൃശ്യത്തെ വ്യത്യസ്തമാക്കുന്നതും കൂടുതൽ ഭംഗിയുള്ളതാക്കുന്നതും എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
അതേസമയം, തിരമാല പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ പറന്നു പൊങ്ങുന്ന സ്റ്റാർലിങ് പക്ഷികളുടെ ദൃശ്യമാണ് കഴിഞ്ഞ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഗ്രീസിലെ റിയോ ആന്റീറിയോ പാലത്തിനു സമീപത്തു നിന്ന് പകർത്തിയതാണ് ഈ മനോഹരമായ വീഡിയോ. കോരിന്ത് കനാലിലൂടെ ആണ് പക്ഷിക്കൂട്ടം പറക്കുന്നത്. പെട്ടെന്ന് കണ്ടാല്‍ തിരമാല ഉയർന്നു പൊങ്ങുന്ന പോലെ തോന്നും. ഉയർന്നു പൊങ്ങിയ പക്ഷിക്കൂട്ടം നിമിഷങ്ങൾക്കകം എതിർദിശയിലേക്ക് പറന്നകലുകയും ചെയ്തു.
സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിലൂടെ തന്നെയാണ് ഈ മനോഹരമായ ദൃശ്യവും പ്രചരിച്ചത്. രണ്ട് മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
Also Read: പ്രമേഹ രോഗികൾക്ക് കഴിക്കാമോയെന്ന് സംശയമുള്ള നാല് ഭക്ഷണങ്ങള്‍...