ഓണ്‍ലൈൻ മീറ്റിംഗിനിടെ അബദ്ധത്തില്‍ സ്ക്രീൻഷോട്ട് മാറിപ്പോയി; അനുഭവം പങ്കിട്ട് യുവാവ്
ഓണ്‍ലൈൻ മീറ്റിംഗ് ആകുമ്പോള്‍ പലര്‍ക്കും പല അബദ്ധങ്ങളും ഇതിനിടെ സംഭവിക്കാറുണ്ട്. പലരും ഇങ്ങനെയുള്ള അനുഭവങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. എങ്കിലും ചിലര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍, ശരിക്കും വൈറലായി തന്നെ മാറാറുണ്ട്.
കൊവിഡ് കാലത്താണ് ഇന്ത്യയടക്കം പല രാജ്യങ്ങളിലും വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് പല മേഖലയിലെയും ജോലി മാറിയത്. കംപ്യൂട്ടറിലോ ഫോണിലോ ആയി ജോലി ചെയ്യാവുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള സൗകര്യമൊരുങ്ങിയത്. എന്നാല്‍ കൊവിഡിന് ശേഷവും പല കമ്പനികളും ഈ തൊഴില്‍ സംസ്കാരവുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു.
പ്രത്യേകിച്ച് ഐടി മേഖലയിലാണ് കൂടുതല്‍ കമ്പനികളും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയത്. വര്‍ക്ക് ഫ്രം ഹോം ആകുമ്പോള്‍ സ്വാഭാവികമായും ജോലിസംബന്ധമായി നടക്കുന്ന മീറ്റിംഗുകളും ചര്‍ച്ചകളും മറ്റും ഓണ്‍ലൈനായി തന്നെയാണ് പോവുക.
ഇങ്ങനെ ഓണ്‍ലൈൻ മീറ്റിംഗ് ആകുമ്പോള്‍ പലര്‍ക്കും പല അബദ്ധങ്ങളും ഇതിനിടെ സംഭവിക്കാറുണ്ട്. പലരും ഇങ്ങനെയുള്ള അനുഭവങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. എങ്കിലും ചിലര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍, ശരിക്കും വൈറലായി തന്നെ മാറാറുണ്ട്.
സമാനമായ രീതിയില്‍ ഓണ്‍ലൈൻ മീറ്റിംഗിനിടെ തനിക്ക് സംഭവിച്ച അബദ്ധം പങ്കുവച്ച യുവാവിന്‍റെ ട്വീറ്റ് ഇപ്പോള്‍ വൈറലാണ്. മീറ്റിംഗിനിടെ വിചാരിക്കാത്തൊരു സ്ക്രീൻഷോട്ട് യുവാവിന്‍റെ കയ്യില്‍ നിന്ന് ഷെയര്‍ ആയിപ്പോയി. മീറ്റിംഗിലിരിക്കുന്ന എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ പോവുകയും ഇതിന് ശേഷം സ്ക്രീൻ 'സ്റ്റക്ക്' ആയിപ്പോവുക കൂടി ചെയ്തു.
സംഭവം എന്തെന്നാല്‍ ഒരു ഓൺലൈൻ സ്റ്റോറില്‍ നിന്ന് ബോക്സറുകള്‍ വാങ്ങാൻ വേണ്ടി ഈ സൈറ്റില്‍ നിന്ന് ചിലത് തെരഞ്ഞെടുത്ത ശേഷം ഇതിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് വച്ചതായിരിക്കണം ഇദ്ദേഹം. എന്തായാലും ഈ സ്ക്രീൻഷോട്ടാണ് മീറ്റിംഗിനിടെ ഷെയര്‍ ആയിപ്പോയത്.
സഹപ്രവര്‍ത്തകര്‍ ചാറ്റിലൂടെ ഇക്കാര്യം അറിയിക്കുന്നുണ്ട്. ഇതും യുവാവ് പങ്കുവച്ച ട്വീറ്റില്‍ കാണാം. എന്തായാലും രസകരമായ ട്വീറ്റ് വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പലരും തങ്ങളുടെ സമാനമായ അനുഭവങ്ങളും ട്വീറ്റിന് താഴെ പങ്കുവയ്ക്കുന്നുണ്ട്.
ട്വീറ്റ് കാണാം...
Also Read:- പായ ചുരുട്ടും പോലെ പുതുതായി പണി കഴിഞ്ഞ റോഡ് ചുരുട്ടുന്നു; വിചിത്രമായ രംഗങ്ങളുമായി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-