ഷാദി.കോം പോസ്റ്റില്‍ വിവാഹം ശരിയാകാത്ത ദുഖം രസകരമായി കമന്‍റ് ചെയ്ത് യുവാവ്; സംഗതി വൈറല്‍...
അവരവരുടെ അഭിരുചികളും താല്‍പര്യങ്ങളുമെല്ലാം അനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്തുന്നതിന് യുവാക്കള്‍ വ്യാപകമായി ആശ്രയിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളെയാണ്
മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹം കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. സത്യത്തില്‍ യുവാക്കളെ സംബന്ധിച്ചിടത്തോളം മാട്രിമോണിയല്‍ സൈറ്റുകള്‍ വലിയ ആശ്വാസമാണെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് പുതിയ കാലത്തെ യുവാക്കള്‍ക്ക്.
അവരവരുടെ അഭിരുചികളും താല്‍പര്യങ്ങളുമെല്ലാം അനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്തുന്നതിന് യുവാക്കള്‍ വ്യാപകമായി ആശ്രയിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളെയാണ്. ഇത്തരത്തില്‍ പേരെടുത്തൊരു സൈറ്റാണ് ഷാദി.കോം. മുംബൈ സ്വദേശിയായ അനുപം മിത്തല്‍ ആണ് ഷാദി. കോമിന്‍റെ സ്ഥാപകൻ. ഇന്ത്യയിലെ ഏറ്റവും പഴയതും പ്രമുഖവുമായി വെഡിംഗ് സര്‍വീസ് ആണ് ഷാദി. കോം എന്നും പറയാം.
1996 ആദ്യം ഇത് വെഡിംഗ് സര്‍വീസ് മാത്രമായിട്ടാണ് തുടങ്ങിയത്. പിന്നീട് സേവനങ്ങള്‍ ഓണ്‍ലൈനായി സജീവമായി. ഇപ്പോള്‍ ഷാദി. കോം അറിയപ്പെടുന്നൊരു മാട്രിമോണിയല്‍ സൈറ്റ് ആണ്.
ഇവരുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ വന്നിരിക്കുന്ന ഏതാനും കമന്‍റുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സംഗതി തമാശയാണെന്ന് തന്നെ പറയാം. ഒരു യുവാവാണ് ഈ കമന്‍റുകളുടെയെല്ലാം ഉടമസ്ഥൻ.
പ്രണയജോഡികളുടെയും മറ്റും റീലുകള്‍ എന്താ എപ്പോഴും തന്‍റെ ഫീഡില്‍ ഇങ്ങനെ വരുന്നത് എന്നായിരുന്നു ഷാദി.കോമിന്‍റെ പോസ്റ്റിന് താഴെ ആദ്യം യുവാവ് ഇട്ട കമന്‍റ്. ഇതിന് താഴെ മറുപടിയെന്നോണം ഇദ്ദേഹം തന്നെയാണ് വീണ്ടും കമന്‍റിട്ടിരിക്കുന്നത്. റീല്‍സ് എപ്പോഴും ഫീഡില്‍ വരുന്നതിന് താനെന്തിനാ ഇങ്ങനെ തിളയ്ക്കുന്നത് എന്നായിരുന്നു മറുപടിച്ചോദ്യം. ഇതിനുള്ള മറുപടി വീണ്ടും ഇദ്ദേഹം തന്നെ ഇട്ടിരിക്കുന്നു. ഇത്രയും വലിയ ഗ്രീൻ ഫ്ളാഗ് ആയിട്ടും എനിക്ക് ഭാര്യയെ കിട്ടിയിട്ടില്ല. അതുതന്നെ തിളയ്ക്കാനുള്ള കാരണം. നിങ്ങള്‍ ഭയങ്കര ടെയ്‍ലര്‍ സ്വിഫ്റ്റ് ഫാൻ അല്ലേ, ആരും സംസാരിക്കാൻ പോലും വരുന്നില്ലേ, എന്ന് വീണ്ടും അടുത്ത ചോദ്യം. അതും ഇദ്ദേഹം തനിയെ തന്നെ ചോദിക്കുന്നത്. എന്‍റെ ചേട്ടാ ഞാൻ സംസാരിച്ചിരിക്കാനുള്ള സ്റ്റേജിലല്ല, വിവാഹം കഴിക്കാനുള്ള സ്റ്റേജിലാണ് എന്ന് ക്ലാസ് മറുപടി.
ഗ്രീൻഫ്ളാഗ് വിവേക് എന്നാണ് യുവാവിന്‍റെ പ്രൊഫൈല്‍ ഐഡിയുടെ പേര്. ഇദ്ദേഹം സ്വയം തന്നെ കമന്‍റുകളിലൂടെ സംഭാഷണം നടത്തിയത് നിരവധി പേരെയാണ് ആകര്‍ഷിച്ചത്. ഗ്രീൻ ഫ്ളാഗ് എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് 'ഓക്കെ' ആകുന്ന ടൈപ്പ് ആണുങ്ങളെ വിശേഷിപ്പിക്കുന്നൊരു പ്രയോഗം ആണ്. ഇങ്ങനെ ആയിട്ട് പോലും തനിക്ക് പങ്കാളിയെ കിട്ടുന്നില്ലെന്ന ദുഖമാണ് 'വിവേക്' പങ്കുവയ്ക്കുന്നത്.
ഒടുവില്‍ ഈ വ്യത്യസ്തമായ സംഭാഷണം ഷാദി.കോമിന്‍റെ സിഇഒ അനുപം മിത്തല്‍ വരെ ശ്രദ്ധിച്ചു. അദ്ദേഹവും ഇത് പങ്കുവച്ചു. 'സിംഗിള്‍' ആയി തുടരുന്ന ചെറുപ്പക്കാരെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച തമാശകളും, നിരാശകളും പങ്കുവയ്ക്കാറുണ്ട്. അങ്ങനെയുള്ള കൂട്ടുകാര്‍ക്കിടയിലും മറ്റുമായി ഇത് ഏറെ പേരാണ് പങ്കുവയ്ക്കുന്നത്.
Also Read:- വൈറലായി സൊമാറ്റോയുടെ ഭിന്നശേഷിക്കാരനായ ഡെലിവെറി പാര്‍ട്ണര്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-