ലോക്ക്ഡൗണ്‍ കാലത്തും വ്യായാമത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ബോളിവുഡ് താരങ്ങള്‍. വീട്ടില്‍ വെറുതേ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു കൊണ്ടുതന്നെ തടി കൂടാനുള്ള സാധ്യതയുമുണ്ട്. 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നതില്‍ സെലിബ്രിറ്റികള്‍ എപ്പോഴും മുന്നിലാണ്. ലോക്ക്ഡൗണ്‍ കാലത്തും വ്യായാമത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ബോളിവുഡ് താരങ്ങള്‍. വീട്ടില്‍ വെറുതേ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു കൊണ്ടുതന്നെ തടി കൂടാനുള്ള സാധ്യതയുമുണ്ട്. ജിമ്മുകള്‍ ഇല്ലാത്തതു കൊണ്ട് വര്‍ക്കൗട്ട് എല്ലാവരും വീടുകളില്‍ തന്നെയാണ് ചെയ്യുന്നത്. 

ഇതിന്‍റെ കൂടെ ചില ചലഞ്ചുകള്‍ ഏറ്റെടുക്കുന്നവരുമുണ്ട്. അതിന്‍റെ വീഡിയോകളും ചിത്രങ്ങളും പല താരങ്ങളും പങ്കുവെയ്ക്കാറുമുണ്ട്. ടെലിവിഷന്‍ താരവും അവതാരകയുമെല്ലാമായ മന്ദിര ബേദിയും ഒരു ചലഞ്ചിലാണ്. ഒരു വര്‍ഷത്തേക്കുള്ള 'ഫിറ്റ്‌നസ്' ചലഞ്ചാണ് മന്ദിര എടുത്തിരിക്കുന്നത്.

View post on Instagram

ഈ ഒരു വര്‍ഷം മുഴുവന്‍ വ്യായാമം ചെയ്യുന്ന ചലഞ്ചാണിത്. ചലഞ്ച് തുടങ്ങിയിട്ട് 258 ദിവസമായെന്ന് പറഞ്ഞ് താരം ഇപ്പോള്‍ ഒരു ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കൈയിലെ മസിലുകള്‍ കാണിച്ചാണ് ചിത്രത്തിന് താരം പോസ് ചെയ്യുന്നത്.

Also Read: തല കുത്തിനില്‍ക്കുന്ന 'സെലിബ്രിറ്റി'യെ തിരിച്ചറിയാമോ?

വര്‍ക്കൌട്ട് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. 

View post on Instagram
View post on Instagram