പ്രായമൊക്കെ വെറും നമ്പറല്ലേ; കാരംസ് കളിച്ച് മെഡൽ നേട്ടവുമായി 83-കാരി; വീഡിയോ വൈറല്‍
കാരംസ് കളിച്ച് മെഡൽ നേടിയ ഒരു മുത്തശ്ശിയുടെ വീഡിയോ ആണിത്. പൂനെയില്‍ നിന്നുള്ള 83 കാരിയായ ഒരു മുത്തശ്ശി ആണ് കാരംസ് ഗെയിമില്‍ സ്വര്‍ണ നേട്ടം കൈവരിച്ചത്. മുത്തശ്ശിയുടെ പേരക്കുട്ടിയാണ് ട്വിറ്ററിലൂടെ കാരംസ് കളിക്കുന്ന മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചത്.
പ്രായം ഒന്നിനും ഒരു തടസമല്ലെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും ഓർമിപ്പിക്കുന്ന നിരവധി വീഡിയോകൾ നാം സമൂഹ മാധ്യമങ്ങളിലൂടെ കാണാറുണ്ട്. പല കാരണങ്ങളാൽ ജീവിതത്തില്‍ നേടാന്‍ സാധിക്കാതെ പോയ പല ആഗ്രഹങ്ങളും പ്രായമായതിന് ശേഷം നടത്തുന്നവരുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പ്രചോദനം നല്‍കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കാരംസ് കളിച്ച് മെഡൽ നേടിയ ഒരു മുത്തശ്ശിയുടെ വീഡിയോ ആണിത്. പൂനെയില്‍ നിന്നുള്ള 83 കാരിയായ ഒരു മുത്തശ്ശി ആണ് കാരംസ് ഗെയിമില്‍ സ്വര്‍ണ നേട്ടം കൈവരിച്ചത്. മുത്തശ്ശിയുടെ പേരക്കുട്ടിയാണ് ട്വിറ്ററിലൂടെ കാരംസ് കളിക്കുന്ന മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചത്.
വളരെ പ്രായം കുറഞ്ഞ ഒരു സ്ത്രീക്കൊപ്പമാണ് മുത്തശ്ശി കാംരസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സ്വര്‍ണം നേടിയത്.
പൂനെയിലെ ഓള്‍- മഗര്‍പട്ട സിറ്റി കാരംസ് ടൂര്‍ണമെന്റില്‍ അവര്‍ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലും സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കലവും നേടിയ സന്തോഷമാണ് മുത്തശ്ശിയുടെ ചെറുമകന്‍ അക്ഷയ് മറാത്തെ ട്വിറ്ററിലൂടെ പങ്കുവച്ചത്. പൂനെയിലെ ഓള്‍-മഗര്‍പട്ട സിറ്റി കാരംസ് ടൂര്‍ണമെന്റില്‍ ചെറുപ്പക്കാര്‍ക്കെതിരെ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെങ്കലവും നേടിയ എന്റെ 83 കാരനായ ആജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്ന അടിക്കുറിപ്പോടെ ആണ് അദ്ദേഹം ട്വീറ്റ് പങ്കുവച്ചത്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ഈ പ്രായത്തിലും ഇഷ്ട കാര്യങ്ങള്‍ ചെയ്യുകയും അതില്‍ വിജയങ്ങള്‍ നേടുകയും ചെയ്ത മുത്തശ്ശിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ശരിക്കും പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് മിക്ക സ്ത്രീകളും കമന്‍റ് ചെയ്തത്.
Also Read: കൂറ്റൻ പെരുമ്പാമ്പിന് ഭക്ഷണം കൊടുക്കുന്ന യുവതികള്‍; വൈറലായ വീഡിയോയ്ക്ക് പിന്നില്‍...