ഓണ്‍ലൈൻ ഓട്ടോ ബുക്ക് ചെയ്തു; തുടര്‍ന്നുണ്ടായ തമാശ പങ്കിട്ട് യുവാവ്...

ഓണ്‍ലൈനായി ഓട്ടോ ബുക്ക് ചെയ്തു. ഇതിന് ശേഷം വണ്ടിയുടെ അപ്ഡേഷൻസ് ആപ്പില്‍ കാണിക്കുകമല്ലോ. ഇതില്‍ ഡ്രൈവറുടെ നമ്പറോ, വണ്ടി നമ്പറോ, വണ്ടിയുടെ പേരോ കാണാം

man shares funny experience after booking online auto hyp

നിത്യജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കുമായി ഓണ്‍ലൈൻ സേവനങ്ങളെ ആശ്രയിക്കുന്നതാണ് ഇന്ന് നമ്മുടെ രീതി. ഭക്ഷണം, വീട്ടുസാധനങ്ങള്‍, വസ്ത്രം എന്ന് തുടങ്ങി യാത്രക്ക് വരെ ഓണ്‍ലൈൻ ആപ്പുകളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്.

യാത്രയുടെ കാര്യത്തിലേക്ക് വന്നാല്‍ ഊബര്‍, റാപ്പിഡോ പോലുള്ള സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നവര്‍ ഇന്ന് രാജ്യത്ത് ഏറെയാണ്. ഇത്തരത്തില്‍ ഓണ്‍ലൈനായി വാഹനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ പല അനുഭവങ്ങളും നമുക്കുണ്ടാകാം.

ചിലര്‍ക്ക് മോശം അനുഭവങ്ങളാകാം. മറ്റ് ചിലര്‍ക്ക് അത് നല്ലതായിരിക്കാം. എന്തായാലും അത്തരത്തില്‍ ഓണ്‍ലാനായി ഓട്ടോ ബുക്ക് ചെയ്തതിന് പിന്നാലെ തനിക്കുണ്ടായ രസകരമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. 

കനിഷ്ക് എന്ന യുവാവാണ് ട്വിറ്ററിലൂടെ രസകരമായ സംഭവം പങ്കുവച്ചത്. ഓണ്‍ലൈനായി ഓട്ടോ ബുക്ക് ചെയ്തു. ഇതിന് ശേഷം വണ്ടിയുടെ അപ്ഡേഷൻസ് ആപ്പില്‍ കാണിക്കുകമല്ലോ. ഇതില്‍ ഡ്രൈവറുടെ നമ്പറോ, വണ്ടി നമ്പറോ, വണ്ടിയുടെ പേരോ കാണാം. ഇത്തരത്തില്‍ വരാൻ പോകുന്ന ഓട്ടോയുടെ പേര് കണ്ട് ചിരിച്ചുപോയ കനിഷ്ക് ആ തമാശയാണ് ഏവരുമായും പങ്കിടുന്നത്. 

ഓട്ടോയുടെ പേര്  'അള്ളാഹ്' എന്നാണ്. അതിനാല്‍ തന്നെ 'അള്ളാഹ് ഓൺ ദ വേ...' എന്നായിരുന്നു ആപ്പില്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് ഒടിപി നമ്പറും.  'അള്ളാഹ് ഓൺ ദ വേ...' എന്നാല്‍ ദൈവം എത്തിക്കൊണ്ടിരിക്കുന്നു എന്ന അര്‍ത്ഥവുമുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഞാനിതെങ്ങോട്ടാണ് പോകാൻ പോകുന്നത് എന്ന അടിക്കുറിപ്പോടെ ആപ്പില്‍ കണ്ട അപ്ഡേഷന്‍റെ സ്ക്രീൻ ഷോട്ടുമെടുത്ത് ട്വീറ്റ് ചെയ്തതാണ് കനിഷ്ക്.

അള്ളാഹു (ദൈവം) ആണ് വരുന്നതെങ്കില്‍ താൻ പോകുന്നത് സ്വര്‍ഗത്തിലേക്കായിരിക്കും, അല്ലെങ്കില്‍ പരലോകത്തേക്കാണോ എന്നെല്ലാമുള്ള രസകരമായ മറുപടികളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. എന്തായാലും വളരെ ചെറിയ, എന്നാല്‍ രസകരമായ സംഭവം ട്വീറ്റ് ആയതോടെ വലിയ ശ്രദ്ധ പിടിച്ചുപറ്റി എന്നുതന്നെ പറയാം. 

കനിഷ്കിന്‍റെ ട്വീറ്റ്...

 

Also Read:- കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുന്നയാളുടെ അടുത്തേക്ക് നീന്തി വരുന്നത് ആരാണെന്ന് നോക്കിക്കേ...

Latest Videos
Follow Us:
Download App:
  • android
  • ios