സോസ് കുടിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി യുവാവ്; വീഡിയോ...
ടൊമാറ്റോ സോസ്- അതായത് തക്കാളി സോസ് കഴിച്ചാണ് ഒരു യുവാവ് ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതെങ്ങനെയെന്നല്ലേ?
ലോക റെക്കോര്‍ഡ് എന്നാല്‍ എല്ലാവര്‍ക്കും അറിയാം. എന്തെങ്കിലും പ്രത്യേകമായ കഴിവ് ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത വിധം തെളിയിച്ച് കാണിച്ചാല്‍ സ്വന്തമാക്കാം ലോക റെക്കോര്‍ഡ്. ഗിന്നസ് ലോക റെക്കോര്‍ഡ് ആണ് ഇങ്ങനെ ഏവരുടെയും മനസില്‍ പെട്ടെന്ന് വരുന്ന ലോക റെക്കോര്‍ഡ്.
പല വിഷയങ്ങളിലും പല മേഖലകളിലും പ്രതിഭ തെളിയിച്ച ആളുകള്‍ക്കാണ് ഈ അംഗീകാരം കിട്ടുക. എന്നാലീ വിഷയങ്ങള്‍ പലപ്പോഴും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്താറുണ്ട്. അങ്ങനെ രസകരമായ പല ലോക റെക്കോര്‍ഡുകളും വാര്‍ത്തകളില്‍ വലിയ രീതിയില്‍ ഇടം നേടിയിട്ടുമുണ്ട്.
ഇപ്പോഴിതാ ഇത്തരത്തിലൊരു ലോക റെക്കോര്‍ഡ് ആണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടൊമാറ്റോ സോസ്- അതായത് തക്കാളി സോസ് കഴിച്ചാണ് ഒരു യുവാവ് ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതെങ്ങനെയെന്നല്ലേ?
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ലിറ്റര്‍ ടൊമാറ്റോ സോസ് കഴിച്ചു എന്നതാണ് ഈ റെക്കോര്‍ഡ്. ജര്‍മ്മൻകാരനായ ആൻഡ്രേ ഓര്‍ട്ടോള്‍ഫ് എന്ന യുവാവാണ് വ്യത്യസ്തമായ ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. ഇദ്ദേഹം കുറഞ്ഞ സമയം കൊണ്ട് ടൊമാറ്റോ സോസ് കഴിച്ച് റെക്കോര്‍ഡ് നേടുന്നതിന്‍റെ വീഡിയോ 'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്' തന്നെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയും വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്.
ഗ്ലാസിന്‍റെ വലിയൊരു ജാറിലാണ് സോസ് നിറച്ചിരിക്കുന്നത്. ഇത് ഒരു ലിറ്റര്‍ സോസ് ആണുള്ളത്. കേവലം 55.21 സെക്കൻഡ് കൊണ്ട് ആൻഡ്രേ ഇത് സ്ട്രോ ഉപയോഗിച്ച് കുടിച്ച് തീര്‍ത്തിരിക്കുകയാണ്.
ഭക്ഷണവുമായി ബന്ധപ്പെട്ട പല ലോക റെക്കോര്‍ഡുകളും നേരത്തെ തന്നെ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് ആൻഡ്രേ. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം യോഗര്‍ട്ട്, ജെല്ലി , മാഷ്ഡ് പൊട്ടാറ്റോ തുടങ്ങി പല വിഭവങ്ങളും കഴിച്ച് ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട് ആൻഡ്രേ. എന്നാല്‍ ടൊമാറ്റോ സോസിന്‍റെ റെക്കോര്‍ഡ് ഭേദിക്കാൻ എളുപ്പമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഇത് കാണുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നവരും കുറവല്ല.
ആൻഡ്രേയുടെ വീഡിയോ....
Also Read:- അമിതവണ്ണം കുറയ്ക്കാൻ ഗുളിക!; അത്യുഗ്രൻ കണ്ടുപിടുത്തവുമായി ഗവേഷകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-