പല്ലുകള്‍ കൊണ്ട് ട്രക്ക് വലിക്കുന്ന യുവാവ്; വൈറലായി വീഡിയോ

ഗിന്നസ് വേള്‍ഡ്  റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്.  

Man Pulls Truck With Teeth Sets Guinness World Records

ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇപ്പോഴിതാ തന്‍റെ പല്ലുകള്‍ കൊണ്ട് ട്രക്ക് വലിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 15,730 കിലോ ഭാരമുള്ള ട്രക്കാണ്  ഈജിപ്തുകാരന്‍ നിഷ്പ്രയാസം പല്ല് ഉപയോഗിച്ച് വലിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

ഗിന്നസ് വേള്‍ഡ്  റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്.  അഷ്റഫ് മഹ്റൂസ് മുഹമ്മദ് സുലിമാന്‍ എന്നയാളാണ് ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ച് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. 'വ്യക്തിഗത നേട്ടം' എന്ന നിലയിലാണ് സുലിമാന്‍ ഈ റെക്കോര്‍ഡിന് ശ്രമിച്ചത്.

റോഡിലെ ഏറ്റവും ഭാരമേറിയ വാഹനം; 15,730 കിലോഗ്രാം (34.678.714 പൗണ്ട്) അഷ്റഫ് സുലിമാന്‍ പല്ലുകള്‍ ഉപയോഗിച്ച് വലിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ്  റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

 

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. യുവാവിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. പലരും ഇദ്ദേഹത്തിന്റെ ദന്ത ഡോക്ടറെ അഭിനന്ദിക്കുന്നതും കമന്റുകളില്‍ കാണാം. 

അതേസമയം, വര്‍ക്കൗട്ട് ചെയ്യാനായി ഒരു യുവാവ് കണ്ടുപിടിച്ച വ്യത്യസ്തമായ വഴിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍  വൈറലായത്. അടുക്കളയുടെ നിലത്ത് ഡിഷ് വാഷിന് ഉപയോഗിക്കുന്ന ദ്രാവഗവും വെള്ളവും ഒഴിച്ച്, അവിടെ ട്രെഡ്മില്ലില്‍ നില്‍ക്കുന്ന പോലെ നിന്ന് വ്യായാമം ചെയ്യുന്ന ഒരു യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വെറൈറ്റി വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡ് ഇതിനു തന്നെ' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. 

Also Read: സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios