ഭാര്യക്ക് വേണ്ടി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്തു; യുവാവിന് കിട്ടിയത് ഒരു കുപ്പി വെള്ളം!
ഭാര്യക്ക് വേണ്ടി ഓൺലൈൻ വഴി ഓർഡർ ചെയ്ത 500 രൂപയുടെ പഴ്സിന് പകരം ജെറിക്ക് കിട്ടിയത് പത്ത് രൂപയുടെ ഒരു കുപ്പി വെള്ളം ആണ്. ഒരാഴ്ച മുന്‍പാണ് യുവാവ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്.
ഓണ്‍ലൈൻ ഷോപ്പിംഗിന്‍റെ കാലമാണിത്. ആവശ്യമുള്ള എന്തും ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ തെരഞ്ഞെടുത്ത് വാങ്ങാം. എന്നാല്‍ ഇങ്ങനെ ഓണ്‍ലൈൻ ഓര്‍ഡറുകള്‍ കൂടുതലാകുമ്പോള്‍ അതിന് അനുസരിച്ച് പരാതികളും കൂടിവരാം. ലാപ്ടോപിന് പകരം സോപ്പ് കിട്ടിയ സംഭവം മുതല്‍ ഓര്‍ഡര്‍ ചെയ്തവയ്ക്ക് പകരം മറ്റ് വസ്തുക്കള്‍ ലഭിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കാണാറുണ്ട്. അത്തരത്തില്‍ ഒരു പരാതിയാണ് ഇപ്പോള്‍ ആലപ്പുഴ അരൂര്‍ സ്വദേശി ജെറി വര്‍ഗീസിനും പറയാനുള്ളത്.
ഭാര്യക്ക് വേണ്ടി ഓൺലൈൻ വഴി ഓർഡർ ചെയ്ത 500 രൂപയുടെ പഴ്സിന് പകരം ജെറിക്ക് കിട്ടിയത് പത്ത് രൂപയുടെ ഒരു കുപ്പി വെള്ളം ആണ്. ഒരാഴ്ച മുന്‍പാണ് യുവാവ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കമ്പനിയില്‍ നിന്നുമാണ് പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് ഓര്‍ഡര്‍ ലഭിച്ച ശേഷം തുറന്നു നോക്കിയപ്പോഴാണ് പഴ്സിന് പകരം വന്നത് ഒരു കുപ്പി വെള്ളമാണെന്ന് യുവാവിന് മനസിലായത്.
സംഭവത്തില്‍ യുവാവ് ഉടന്‍ തന്നെ സ്ഥാപനത്തിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. തുക തിരികെ നൽകാമെന്ന് കമ്പനി ഉറപ്പു നല്‍കിയതായും യുവാവ് പറഞ്ഞു. തന്‍റെ ജീവിതത്തില്‍ തന്നെ ആദ്യമായാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇങ്ങനെയൊരു തട്ടിപ്പ് ഉണ്ടാകുന്നത് എന്നാണ് ജെറി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്.
Also Read: അനൂഷ്കയുടെ പിറന്നാളിന് കോലി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ 'സദാചാര' കമന്‍റുകള്‍...