ഇങ്ങനെയും ജ്യൂസ് അടിക്കാം? വൈറലായി വീഡിയോ...
മിക്സിയില്ലാതെ ജ്യൂസടിക്കുന്ന 'ഐഡിയ' ആണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ജാറില്‍ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ പഴങ്ങളെല്ലാമിട്ട ശേഷം മിക്സറില്‍ വയ്ക്കാതെ മറ്റൊരുപായത്തിലൂടെയാണ് ജ്യൂസ് തയ്യാറാക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും രസകരമായതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകളാണ് നാം കാണുന്നത്, അല്ലേ? എന്നാല്‍ ഇവയില്‍ മിക്ക വീഡിയോകളും വെറുതെ കാഴ്ചക്കാരെ കൂട്ടുന്നതിന് മാത്രമായി ചെയ്യുന്നവയായിരിക്കും.
പക്ഷേ ചില വീഡിയോകള്‍ കണ്ടുകഴിഞ്ഞാലും നമ്മുടെ മനസില്‍ തുടര്‍ന്നും നിലനില്‍ക്കുന്നവയായിരിക്കും. ഏതെങ്കിലും തരത്തില്‍ നമ്മളെ സാധ്വീനിക്കുന്നതോ, നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്നതോ അല്ലെങ്കില്‍ നമുക്ക് പുതിയൊരു അറിവോ ആശയമോ പകര്‍ന്നുനല്‍കുന്നതോ ആയിരിക്കാമിവ.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മിക്സിയില്ലാതെ ജ്യൂസടിക്കുന്ന 'ഐഡിയ' ആണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ജാറില്‍ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ പഴങ്ങളെല്ലാമിട്ട ശേഷം മിക്സറില്‍ വയ്ക്കാതെ മറ്റൊരുപായത്തിലൂടെയാണ് ജ്യൂസ് തയ്യാറാക്കുന്നത്.
മിക്സറില്ലാതെയും കറണ്ടില്ലാതെയുമെല്ലാം എങ്ങനെയാണ് മിക്സി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്ക് സ്വാഭാവികമായും സംശയം തോന്നാം. ഒരു ഡ്രില്ലിംഗ് മെഷീനാണ് ഇതിനെല്ലാം പകരം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഡ്രില്ലിംഗ് മെഷീനുപയോഗിച്ച് ജാറിലെ ബ്ലേഡ് കറക്കിയെടുക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ സാധാരണ നമ്മള്‍ മിക്സി പ്രവര്‍ത്തിക്കുന്നതിലും വേഗതയിലും ഗുണത്തിലും ജ്യൂസ് തയ്യാറായി വരുന്നത് വീഡിയോയില്‍ കാണാം.
ഈ രീതിയില്‍ ജ്യൂസ് അടിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇത് കൊള്ളാമെന്നുമെല്ലാം നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റിട്ടിട്ടുണ്ട്. കറണ്ടില്ലെങ്കില്‍ ഇങ്ങനെ മിക്സി പ്രവര്‍ത്തിക്കാമല്ലോ എന്നും പലരും വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നു. എന്തായാലും സംഗതിയൊന്ന് പരീക്ഷിച്ചുനോക്കിയിട്ടേ ഇനിയുള്ളൂ എന്ന തീരുമാനമറിയിക്കുന്നവരും ഏറെയാണ്. വീഡിയോ വ്യാപകമായ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
ഇത്തരത്തിലുള്ള പല രസകരമായതും അതേസമയം പുതിയ അറിവുകള്‍ പകരുന്നതുമായ വീഡിയോകള്‍ എപ്പോഴും വ്യാപകമായി പങ്കുവയ്ക്കപ്പെടാറും ശ്രദ്ധിക്കപ്പെടാറുമുണ്ട്. വൈറലായ 'ജ്യൂസ് മേക്കിംഗ്' വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ...
Also Read:- 'ഓറിയോ ബിസ്കറ്റില്‍ ക്രീം കുറഞ്ഞുവരുന്നു'; സോഷ്യല്‍ മീഡിയയില്‍ വമ്പൻ ചര്‍ച്ച
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-