'വര്‍ക്ക് ഫ്രം ഹോം ഇങ്ങനെ ആയാലെന്താ!'; യുവാവിന്‍റെ വീഡിയോ

കൊവിഡ് കാലത്ത് ആളുകള്‍ ഓഫീസില്‍ പോയി ജോലി ചെയ്യുന്നതിന് പകരം വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന 'വര്‍ക്ക് ഫ്രം ഹോം' രീതി ഏറെ വ്യാപകമായിരുന്നു. 'വര്‍ക്ക് ഫ്രം ഹോം' ആകുമ്പോള്‍ വീട്ടിലുള്ളവരുമായുള്ള നിരന്തര സമ്പര്‍ക്കവും ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കും

man in working from home with his pet dog the video goes viral

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്ന എത്രയോ വീഡിയോകളുണ്ട്. ഇവയുടെ കൂട്ടത്തില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെ ഏറെ ലഭിക്കാറുണ്ട്. 

മൃഗങ്ങളുടെ കളിചിരികളും കുസൃതികളും മനുഷ്യരുമായുള്ള ഇവയുടെ ബന്ധവുമെല്ലാം ഇത്തരത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി മനുഷ്യര്‍ക്കുള്ള ബന്ധം അത്രമാത്രം ഹൃദയം തൊടുന്നതാണ്. 

പല വൈറല്‍ വീഡിയോകളിലൂടെയും ഇത് നമുക്ക് മനസിലാക്കാനും അനുഭവപ്പെടാനും സാധിക്കും. പ്രത്യേകിച്ച് നായ്ക്കളുമായി മനുഷ്യര്‍ക്കുള്ള ബന്ധം. തന്‍റെ വീട്ടുകാരെ സ്വന്തമെന്ന പോലെ സ്നേഹിക്കാനും കരുതാനുമെല്ലാം നായകള്‍ ഏറെ മുന്നിലാണ്. 

അത്തരത്തിലുള്ളൊരു ഹൃദ്യമായ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കൊവിഡ് കാലത്ത് ആളുകള്‍ ഓഫീസില്‍ പോയി ജോലി ചെയ്യുന്നതിന് പകരം വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന 'വര്‍ക്ക് ഫ്രം ഹോം' രീതി ഏറെ വ്യാപകമായിരുന്നു. 

'വര്‍ക്ക് ഫ്രം ഹോം' ആകുമ്പോള്‍ വീട്ടിലുള്ളവരുമായുള്ള നിരന്തര സമ്പര്‍ക്കവും ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കും. ഈ വീഡിയോലാകട്ടെ,  'വര്‍ക്ക് ഫ്രം ഹോം' ചെയ്യുന്ന യുവാവ് തന്‍റെ വളര്‍ത്തുനായയുമായി സ്നേഹം പങ്കിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

കംപ്യൂട്ടറില്‍ നോക്കി ജോലിയില്‍ വ്യാപൃതനാണ് യുവാവ്. മടിയില്‍ കയറി ഇരിക്കുകയാണ് വളര്‍ത്തുനായ. മടിയിലാണെന്ന് മാത്രമല്ല, യുവാവിനെ നോക്കിക്കൊണ്ടേ ഇരിക്കുകയും ചെയ്യുകയാണിത്. തന്നെ ഓമനിക്കാനോ, സ്നേഹലാളനങ്ങള്‍ നടത്താനോ എല്ലാം ആവശ്യപ്പെടുകയാണ് വളര്‍ത്തുനായ. ഇത് മനസിലാക്കുന്ന യുവാവ്, നായയെ ആശ്വസിപ്പിക്കാനെന്നോണം കൂടുതല്‍ ചേര്‍ത്തുപിടിക്കുകയും ഓമനിക്കുകയും ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്യുകയാണ്. 

വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന രംഗമെന്ന നിലയിലാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് മനുഷ്യരുമായുള്ള ആത്മബന്ധത്തെ ലളിതമായി ചിത്രീകരിച്ച് കാണിക്കുകയാണ് ഹ്രസ്വമായ വീഡിയോ എന്ന് കമന്‍റുകളില്‍ അഭിപ്രായങ്ങളായി നിറഞ്ഞിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:-ആറ് വയസുകാരന്‍റെ ജീവൻ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായ; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios