3000 രൂപ ബില്ലിന് 8 ലക്ഷം ടിപ്; 'ഷോക്ക്' അടിച്ചത് പോലായെന്ന് റെസ്റ്റോറന്‍റ് ജീവനക്കാര്‍...

ഇത്രയും വലിയൊരു ടിപ് കിട്ടിയതില്‍ തങ്ങളെല്ലാം ഏറെ സന്തോഷത്തിലാണെന്നും തങ്ങളുടെ പല സാമ്പത്തിക പ്രയാസങ്ങള്‍ക്കും ആശ്വാസമാകാൻ ഈ ടിപ്പ് സഹായിച്ചുവെന്നും ഇവര്‍ പറയുന്നു. 

man gives 8 lakh as tip to restaurant staff the social media post going viral then

നമ്മള്‍ പുറത്തുപോയി റെസ്റ്റോറന്‍റുകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കുമ്പോള്‍ തിരിച്ചുപോരുന്നതിന് മുമ്പായി അവിടെ സര്‍വീസ് ചെയ്ത ജീവനക്കാര്‍ക്ക് സന്തോഷപൂര്‍വം ടിപ് കൊടുക്കാറുണ്ട്, അല്ലേ? ഇങ്ങനെ ടിപ് കൊടുക്കുന്നത് ഓരോരുത്തരുടെയും സാമ്പത്തികാവസ്ഥയ്ക്കും അതുപോലെ തന്നെ അതത് സ്ഥലങ്ങളിലെ സാമ്പത്തിക നിലവാരത്തിനുമെല്ലാം അനുസരിച്ചായിരിക്കും.

എന്തായാലും നമ്മള്‍ കഴിച്ചതിന് വന്ന ബില്ലിലെ തുകയുടെ അത്രയോ അതിലധികമോ ടിപ് ആയി നല്‍കില്ലല്ലോ ! എന്നാലിതാ ഒരാള്‍ തനിക്ക് റെസ്റ്റോറന്‍റില്‍ ആയ ബില്ലിന്‍റെ എത്രയോ ഇരട്ടി പണം അവിടത്തെ ജീവനക്കാര്‍ക്ക് ടിപ് ആയി നല്‍കി വാര്‍ത്തകളിലെല്ലാം ഇടം നേടിയിരിക്കുകയാണ്. യുഎസിലെ മിഷിഗണിലുള്ളൊരു റെസ്റ്റോറന്‍റില്‍ ആണ് സംഭവം. 

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് റെസ്റ്റോറന്‍റിലെത്തിയ മാര്‍ക് എന്ന കസ്റ്റമര്‍ മൂവ്വായിരം രൂപയ്ക്കടുത്ത് ബില്ല് വരുന്ന രീതിയിലാണ് ഇവിടെ നിന്ന് കഴിച്ചത്. ഇതിന് ശേഷം പക്ഷേ പോകുന്നതിന് മുമ്പായി ഇദ്ദേഹം എട്ട് ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കെല്ലാം ടിപ് ആയി നല്‍കിയത്. ഇത്രയും കനത്ത തുക ടിപ് ആയി കിട്ടിയതോടെ ജീവനക്കാര്‍ അതിശയം കൊണ്ട് സ്ത്ബ്ധരായി.

തങ്ങള്‍ ഷോക്കേറ്റത് പോലെ ആയെന്നും ഇതിന്‍റെ കാരണം അറിയാതെ സമാധാനമാകില്ല എന്നതിനാല്‍ ഉടനെ മാര്‍ക്കിനെ പിന്തുടര്‍ന്ന് കാര്യം ചോദിച്ചുവെന്നും ഇവിടത്തെ മാനേജര്‍ പറയുന്നു. എന്താണ് ഇത്രയും വലിയ തുക ടിപ് ആയി നല്‍കാനുള്ള കാരണമെന്ന് മാനേജര്‍ മാര്‍ക്കിനോട് നേരിട്ടന്വേഷിക്കുകയായിരുന്നു.

മാര്‍ക്, അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്തിന്‍റെ മരണാനന്തര ചടങ്ങിന് അവിടെയെത്തിയതാണ്. അയാളുടെ ഓര്‍മ്മയ്ക്കാണ് ഇത്രയും വലിയൊരു തുക റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ക്ക് ടിപ് ആയി നല്‍കിയിരിക്കുന്നത്. ഇത് തിരിച്ചുവാങ്ങാൻ താൻ താല്‍പര്യപ്പെടുന്നില്ലെന്ന് ഇത് വാങ്ങണമെന്നും അദ്ദേഹം മാനേജരോട് നിര്‍ദേശിച്ചു.

എന്തായാലും ഇത്രയും വലിയൊരു ടിപ് കിട്ടിയതില്‍ തങ്ങളെല്ലാം ഏറെ സന്തോഷത്തിലാണെന്നും തങ്ങളുടെ പല സാമ്പത്തിക പ്രയാസങ്ങള്‍ക്കും ആശ്വാസമാകാൻ ഈ ടിപ്പ് സഹായിച്ചുവെന്നും ഇവര്‍ പറയുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. മനുഷ്യരുടെ ഇങ്ങനെയുള്ള കരുണയും കരുതലും ഏറെ വാഴ്ത്തപ്പെടട്ടെ എന്നും സ്മരണാപൂര്‍വം ഇവര്‍ കുറിച്ചു. 

Also Read:- മലം സംസ്കരിച്ച് ഉപയോഗിക്കുന്ന ദമ്പതികള്‍; പ്രകൃതിയോട് ഇണങ്ങി, ചിലവ് കുറയ്ക്കാമെന്ന് ഇവര്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios