ട്രെയിനില്‍ ബഹളം വച്ച യുവാവിനെ സഹയാത്രികര്‍ പിടിച്ചൊതുക്കി; ഇതിനിടെ യുവാവിന് ദാരുണാന്ത്യം
സംഘം കൂടി ഒരു വ്യക്തിയെ കീഴ്പ്പെടുത്തുമ്പോള്‍ അത് ആ വ്യക്തിയെ അപകടത്തിലാക്കാം, അല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും ഗുരുതരമായ പരുക്ക് പറ്റാം എന്നൊന്നും ആരും ചിന്തിക്കാറില്ലെന്നതാണ് ഖേദകരം. ഇങ്ങനെ ധാരാളം സംഭവങ്ങളില്‍ സംഘം ചേര്‍ന്ന് ആളുകള്‍ കൈകാര്യം ചെയ്ത വ്യക്തികള്‍ മരണത്തിന് കീഴടങ്ങിയ ചരിത്രവുമുണ്ട്.
പൊതുവിടങ്ങളില്‍ അസ്വാഭാവികമായി പെരുമാറുന്നവരെ മാനസികാരോഗ്യപ്രശ്നമുള്ളവരായോ ലഹരിക്ക് അടിമയാക്കപ്പെട്ടവരായോ എല്ലാമാണ് മറ്റുള്ളവര്‍ കണക്കാക്കാറ്. ഇത്തരക്കാര്‍ ശല്യമായി വരുന്ന സാഹചര്യങ്ങളില്‍ പൊതുവില്‍ മറ്റുള്ളവര്‍ ഇവരെ ബലമായി പിടിച്ചൊതുക്കാറുമുണ്ട്.
പക്ഷേ പലപ്പോഴും ഇങ്ങനെ സംഘം കൂടി ഒരു വ്യക്തിയെ കീഴ്പ്പെടുത്തുമ്പോള്‍ അത് ആ വ്യക്തിയെ അപകടത്തിലാക്കാം, അല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും ഗുരുതരമായ പരുക്ക് പറ്റാം എന്നൊന്നും ആരും ചിന്തിക്കാറില്ലെന്നതാണ് ഖേദകരം. ഇങ്ങനെ ധാരാളം സംഭവങ്ങളില്‍ സംഘം ചേര്‍ന്ന് ആളുകള്‍ കൈകാര്യം ചെയ്ത വ്യക്തികള്‍ മരണത്തിന് കീഴടങ്ങിയ ചരിത്രവുമുണ്ട്.
സമാനമായ, ദാരുണമായൊരു സംഭവമാണ് ഇന്ന് ന്യൂയോര്‍ക്കില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ട്രെയിനിനകത്ത് നിന്ന് ബഹളം വച്ച യുവാവിനെ സഹയാത്രികര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് പിടിച്ചൊതുക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
മുപ്പത് വയസുള്ള യുവാവാണ് അങ്ങേയറ്റം ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാള്‍ മരിക്കും എന്ന് തങ്ങള്‍ കരുതിയതേ ഇല്ലെന്നാണ് ഇയാളെ പിടിച്ചൊതുക്കിയ സംഘം പിന്നീട് പൊലീസിനോട് പറഞ്ഞത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ ജുവാൻ ആല്‍ബെര്‍ട്ടോ തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ഇത് വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഭ്രാന്തനായ ഒരാളെ പോലെയാണത്രേ യുവാവ് ട്രെയിനിനകത്ത് പെരുമാറിയത്. സഹയാത്രികരെ നോക്കി തനിക്ക് വിശക്കുന്നു, തനിക്ക് കഠിനമായി ദാഹിക്കുന്നു തനിക്ക് എന്ത് സംഭവിച്ചാലും ഒന്നുമില്ല- ജയിലിലിടുകയോ തടവ് വിധിക്കുകയോ, മരിക്കുകയോ ചെയ്താല്‍ പോലും ഒന്നുമില്ല എന്നെല്ലാം അലറിക്കൊണ്ട് പറയുകയായിരുന്നുവത്രേ ഇയാള്‍. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. ആ സമയത്ത് ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതോടെ യാത്രക്കാരില്‍ ചിലര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചൊതുക്കുകയായിരുന്നു. എന്നാല്‍ ബലമായി കുതറിമാറാൻ യുവാവ് ശ്രമിച്ചുകൊണ്ടിരുന്നു. ഇതെല്ലാം ജുവാൻ പകര്‍ത്തിയ വീഡിയോയില്‍ വ്യക്തമായി കാണാം. യുവാവ് കുതറാൻ ശ്രമിച്ചതോടെയാണ് മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലിച്ച മറ്റൊരു യുവാവ് ഇയാളെ പിറകില്‍ നിന്ന് കഴുത്ത് മുറുക്കി പിടിച്ച് ഒതുക്കിയത്.
ഇങ്ങനെ ഏതാനും നിമിഷങ്ങള്‍ കിടന്നതോടെ യുവാവ് പരിഭ്രാന്തനാകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ മൂന്ന് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ ബലമായി പിടിച്ചൊതുക്കുക തന്നെയാണ്. അപ്പോഴേക്ക് ട്രെയിൻ ഒരു സ്റ്റേഷനില്‍ നിര്‍ത്തി മിക്ക യാത്രക്കാരും ഇറങ്ങി. ചിലര്‍ ആകാംക്ഷാപൂര്‍വം സംഭവം വീക്ഷിക്കുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരുപക്ഷേ ആരും യുവാവ് മരിക്കും എന്ന് ചിന്തിച്ചുകാണില്ല.
എന്തായാലും സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് മരിച്ചതായാണ് പൊലീസ് അറിയിക്കുന്നത്. ആരുടെ പേരിലും ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിക്കുന്നുണ്ട്.
അതേസമയം സംഭവം കാര്യമായ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് വ്യക്തിയെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളും മാനുഷികതയും ശ്രദ്ധയുമെല്ലാം ചര്‍ച്ചയില്‍ വരുന്നുണ്ട്.
ജുവാൻ പകര്‍ത്തിയ വീഡിയോ... (This video contains violence)
Also Read:- അനൂഷ്കയുടെ പിറന്നാളിന് കോലി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ 'സദാചാര' കമന്‍റുകള്‍...