നായ ആകാൻ ശ്രമിച്ചു, എന്നാല്‍ നായയെ പോലെ പറ്റുന്നില്ല; നെഗറ്റീവ് കമന്‍റുകള്‍...

ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേരല്ല ഇത്. തന്‍റെ യഥാര്‍ത്ഥ പേരോ മറ്റ് വിശദാംശങ്ങളോ ഇദ്ദേഹം പുറത്തുവിട്ടിട്ടില്ല. അതിനൊരു കാരണമുണ്ട്. ഈ കാരണം തന്നെയാണ് ടോക്കോയെ പ്രശസ്തനാക്കിയതും.

man considers himself as a dog fails in agility test

ഓരോ ദിവസവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും കേള്‍ക്കുമ്പോള്‍ നമുക്ക് അവിശ്വസനീയമെന്നോ അസംഭവ്യമെന്നോ എല്ലാം തോന്നുന്നതായിരിക്കും. അത്രമാത്രം വിചിത്രമായ സംഭവവികാസങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. 

ഇത്തരത്തില്‍ ഒരുപാട് നാളായി വാര്‍ത്തകളിലൂടെയും മറ്റും ശ്രദ്ധേയനായ ഒരാളുണ്ട്. ജപ്പാൻകാരനായ ടോക്കോ. ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേരല്ല ഇത്. തന്‍റെ യഥാര്‍ത്ഥ പേരോ മറ്റ് വിശദാംശങ്ങളോ ഇദ്ദേഹം പുറത്തുവിട്ടിട്ടില്ല. അതിനൊരു കാരണമുണ്ട്. ഈ കാരണം തന്നെയാണ് ടോക്കോയെ പ്രശസ്തനാക്കിയതും.

താനൊരു മനുഷ്യനല്ല മൃഗമാണ് എന്നാണ് ടോക്കോയുടെ വാദം. അങ്ങനെ 12 ലക്ഷം രൂപ മുടക്കി ഇദ്ദേഹം ഉഗ്രനൊരു നായയുടെ കോസ്റ്റ്യൂം തയ്യാറാക്കിച്ചു. അതിന് ശേഷം ഈ കോസ്റ്റ്യൂമും അണിഞ്ഞ് സ്വയം നായയാണെന്ന വാദത്തിലാണ് മുന്നോട്ട് പോകുന്നത്. 

യഥാര്‍ത്ഥ ജീവിതത്തില്‍ ഇദ്ദേഹം എന്തുചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നത് വ്യക്തമല്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ടോക്കോ എന്ന നായ ആയിട്ടാണ് ഇദ്ദേഹത്തിന്‍റെ ജീവിതം. ഇങ്ങനെ വാര്‍ത്തകളിലൂടെ വലിയ രീതിയില്‍ ഇദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

ഇപ്പോഴിതാ നായ്ക്കള്‍ ചെയ്യുന്നത് പോലത്തെ കായികവിനോദങ്ങള്‍ ചെയ്യാൻ ശ്രമിക്കുകയാണ് ടോക്കോ. എന്നാല്‍ ഇതിലെല്ലാം ഇദ്ദേഹം പരാജയപ്പെട്ടതായും ഇദ്ദേഹം തന്നെ പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. 

നിരവധി പേരാണ് ഈ ചിത്രങ്ങളോട് നെഗറ്റീവായി പ്രതികരിച്ചിരിക്കുന്നത്. മിക്കവരും ഇദ്ദേഹത്തിന് മാനസികരോഗമാണെന്നും ചികിത്സയാണ് ആവശ്യമെന്നുമാണ് ഉന്നയിച്ചിരിക്കുന്നത്. പലരും സ്നേഹഭാവത്തിലും സൗഹൃദഭാവത്തിലുമെല്ലാം ടോക്കോയെ ഉപദേശിക്കുന്നു. തെറാപ്പി എടുക്കണം, നിങ്ങള്‍ക്ക് പ്രായമായ ആളാണ് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല, ആരോഗ്യത്തിന് വെല്ലുവിളിയാണിത് എന്നെല്ലാം പറഞ്ഞുമനസിലാക്കിക്കാൻ ശ്രമിക്കുന്നു.

എന്തായാലും നെഗറ്റീവ് കമന്‍റുകളിലൊന്നും ടോക്കോ കുലുങ്ങുന്നില്ലെന്നാണ് സൂചന. ഇത്തരത്തിലുള്ള വ്യക്തിത്വപ്രശ്നങ്ങള്‍ മറ്റുള്ളവരെയും സ്വാധീനിക്കാം എന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതായാലും ടോക്കോ പങ്കുവച്ച ഫോട്ടോകള്‍ ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by トコ(toco) (@toco.ev)

Also Read:- സിനിമയില്‍ കാണിക്കുന്ന ഭക്ഷണം ലൈവ് ആയി കയ്യില്‍ കിട്ടിയാലോ? വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios