54 വര്‍ഷം കൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കിയ മനുഷ്യൻ; ലോകത്തില്‍ തന്നെ ഇത് ആദ്യം...
ഇപ്പോള്‍ 71 വയസായി ആര്‍തറിന്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍തര്‍ ബിഎ ഇംഗ്ലീഷിന് ചേര്‍ന്നു. എന്നാല്‍ രണ്ടാം വര്‍ഷമായപ്പോഴേക്കും ആര്‍തറിന് നാടകഭ്രാന്ത് തലക്ക് പിടിച്ചു. പിന്നീട് വര്‍ഷങ്ങളോളം തിയേറ്റര്‍ സ്റ്റഡിയും അഭിനയവും ഗവേഷണവുമൊക്കെയായി പോയി.
പ്ലസ് ടു പഠനത്തിന് ശേഷമാണല്ലോ സാധാരണഗതിയില്‍ നാം ബിരുദപഠനത്തിന് അഥവാ ഡിഗ്രിക്ക് ജോയിൻ ചെയ്യാറ്. അത് മൂന്ന് വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാൻ സാധിക്കും. ഇനി എന്തെങ്കിലും തടസങ്ങളുണ്ടായാലും പരമാവധി എത്ര വര്‍ഷം വേണം ഒരു ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കാൻ, അല്ലേ?
എന്നാലിവിടെയിതാ ഒരാള്‍ 54 വര്‍ഷമെടുത്താണ് ഒരു ഡിഗ്രി കയ്യിലാക്കിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ ആര്‍ക്കും അതിശയം തോന്നാം. സംഗതി പക്ഷേ സത്യമാണ്.
എന്നാല്‍ തോറ്റുതോറ്റ് തൊപ്പിയിട്ടത് കൊണ്ടൊന്നുമല്ല കാനഡക്കാരനായ ആര്‍തര്‍ റോസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് ഇത്രയും കാലമെടുത്തത്.
ഇപ്പോള്‍ 71 വയസായി ആര്‍തറിന്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍തര്‍ ബിഎ ഇംഗ്ലീഷിന് ചേര്‍ന്നു. എന്നാല്‍ രണ്ടാം വര്‍ഷമായപ്പോഴേക്കും ആര്‍തറിന് നാടകഭ്രാന്ത് തലക്ക് പിടിച്ചു. പിന്നീട് വര്‍ഷങ്ങളോളം തിയേറ്റര്‍ സ്റ്റഡിയും അഭിനയവും ഗവേഷണവുമൊക്കെയായി പോയി.
ഇതിന് ശേഷം ആര്‍തറിന്‍റെ അടുത്ത താല്‍പര്യം നിയമപഠനത്തോടായിരുന്നു. അങ്ങനെ നിയമം പഠിക്കാനായി പോയി. പിന്നീട് അഭിഭാഷകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 35 വര്‍ഷത്തോളം നീണ്ട സര്‍വീസ് 2016ല്‍ അവസാനിച്ചു. ഇതിന് ശേഷം ആര്‍തര്‍ വീണ്ടും യൂണിവേഴ്സിറ്റിയെ സമീപിച്ചു.
മുടങ്ങിയ ഡിഗ്രി പൂര്‍ത്തിയാക്കലായിരുന്നു ആവശ്യം. യൂണിവേഴ്സിറ്റി ആര്‍തറിന് പുതിയ സ്റ്റുഡന്‍റ് നമ്പര്‍ നല്‍കി. ഇക്കുറി പക്ഷേ ഇംഗ്ലീഷല്ല ചരിത്രമാണ് ആര്‍തര്‍ വിഷയമായി സ്വീകരിച്ചത്. പിന്നെ പതിയെ പഠനം തുടങ്ങി.
പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥിയായിരുന്നു ആര്‍തര്‍. പഠിക്കാനുള്ളതും ഇല്ലാത്തുമായി ഒരുപാട് ചരിത്രം വായിച്ചു. അവ പഠിച്ചുമനസിലാക്കി. ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബിഎ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ആര്‍തര്‍. വ്യത്യസ്തമായ സംഭവമായതിനാല്‍ തന്നെ ആര്‍തറിന്‍റെ ബിഎ പഠനം വാര്‍ത്തകളിലും വലിയ രീതിയില്‍ ഇടം നേടിയിരിക്കുകയാണ്.
Also Read:- 'അവസാനത്തെ ആഗ്രഹമായി ഷാരൂഖ് ഖാനെ കാണണം'; ആരാധികയുടെ ആശ സഫലമാക്കി താരം...