ട്വിറ്ററിന്‍റെ ചിഹ്നം മാറ്റിയതോടെ ഉറക്കം നഷ്ടപ്പെട്ട ഒരാള്‍; സംഭവമറിയാൻ വീഡ‍ിയോ കാണൂ...

ഇപ്പോഴിതാ ട്വിറ്ററിന്‍റെ ചിഹ്നമാറ്റത്തെ തുടര്‍ന്ന് രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുകയാണ് എന്നൊരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ട്വിറ്റര്‍ ചിഹ്നം മാറ്റുന്നത് എങ്ങനെയാണ് ഒരാളുടെ ഉറക്കെ കെടുത്തുകയെന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം.

man complaints that he lack sleep at night after twitter symbol changed hyp

ട്വിറ്ററിന്‍റെ പേര് റീബ്രാൻഡ് ചെയ്തതും പഴയ ചിഹ്നം മാറ്റി പുതിയത് കൊണ്ടുവന്നതുമെല്ലാം ഒട്ടേറെ ചര്‍ച്ചകള്‍ക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവസരമൊരുക്കിയത്. മിക്കവരും ഈ മാറ്റത്തെ മനസുകൊണ്ട് അംഗീകരിക്കാൻ മടിക്കുന്നു എന്ന് തന്നെയാണ് പ്രതികരിച്ചത്. അതേസമയം ഉടമസ്ഥതയിലെ മാറ്റം തീര്‍ച്ചയായും ഏതൊരു കമ്പനിയിലായാലും ഇങ്ങനെയുള്ള അനുബന്ധ മാറ്റങ്ങള്‍ കൊണ്ടുവരും, അതില്‍ പരാതിപ്പെടാനൊന്നുമില്ലെന്ന് വാദിക്കുന്ന ഒരു വിഭാഗം മറുവശത്തും. 

പോയ വര്‍ഷമാണ് ട്വിറ്ററിനെ ഇലോണ്‍ മസ്ക് സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് ഓരോ മാറ്റങ്ങളും ട്വിറ്ററിലെത്തിയത്. 'എക്സ്' എന്ന് പേര് റീബ്രാൻഡ് ചെയ്തെങ്കിലും ഇപ്പോഴും ട്വിറ്റര്‍ എന്ന പേരിനോട് തന്നെ ഏവര്‍ക്കും പ്രതിപത്തി. നീലയും വെള്ളയും നിറത്തിലുള്ള പക്ഷിയായിരുന്നു ട്വിറ്ററിന്‍റെ ചിഹ്നമെങ്കില്‍ എക്സിന് - എക്സ് എന്ന അക്ഷരം തന്നെ ചിഹ്നം. 

ഈ ചിഹ്നമാറ്റവും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരുന്നത്. ഇപ്പോഴിതാ ട്വിറ്ററിന്‍റെ ചിഹ്നമാറ്റത്തെ തുടര്‍ന്ന് രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുകയാണ് എന്നൊരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ട്വിറ്റര്‍ ചിഹ്നം മാറ്റുന്നത് എങ്ങനെയാണ് ഒരാളുടെ ഉറക്കെ കെടുത്തുകയെന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം.

സംശയം മാറാൻ ഒരു വീഡിയോ കാണണം. കെയില്‍ എന്ന് പേരുള്ള പ്രൊഫൈലില്‍ നിന്നുള്ളയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹം പങ്കുവച്ച വീഡിയോ പരാതിക്കുള്ള കാരണം വ്യക്തമാക്കും. ട്വിറ്ററിന്‍റെ ആസ്ഥാനത്തിന് അടുത്താണത്രേ ഇദ്ദേഹം താമസിക്കുന്നത്.

ഇപ്പോള്‍ പുതിയ ചിഹ്നമാക്കിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ ആസ്ഥാനത്തിന്‍റെ ഏറ്റവും മുകളിലായി വലിയൊരു 'എക്സ്' സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നല്ല രീതിയില്‍ ബള്‍ബുകളും മറ്റും വച്ച് ലൈറ്റ് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വെളിച്ചം അപ്പുറത്തുള്ള കെട്ടിടം വരെ മിന്നി മാഞ്ഞ് - വന്നും പൊയ്ക്കൊണ്ടുമിരിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. 

രാത്രി ഉറങ്ങുമ്പോള്‍ ഇങ്ങനെ വെളിച്ചമടിച്ചാല്‍ അത് തീര്‍ച്ചയായും ഉറക്കത്തെ ബാധിക്കുമല്ലോ. ഇതെക്കുറിച്ചാണ് കെയില്‍ പങ്കുവയ്ക്കുന്നത്. ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ നോക്കൂ...

 

Also Read:- പിസ ഇൻഫ്ളുവൻസര്‍ ആയി ജോലി, ശമ്പളം ലക്ഷങ്ങള്‍; ഈ ജോലി ഞങ്ങള്‍ക്ക് വേണമെന്ന് ആയിരങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios