ആറ് വര്‍ഷം ഭാര്യയായി കൂടെ ജീവിച്ച സ്ത്രീ സഹോദരിയാണെന്ന് കണ്ടെത്തിയതായി ഒരാള്‍...

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നൊരു വാര്‍ത്തയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  റെഡ്ഡിറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരാള്‍ തനിക്കുണ്ടായ വിചിത്രമായ അനുഭവത്തെ കുറിച്ച് തുറന്ന് പങ്കുവച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പല റിപ്പോര്‍ട്ടുകളും. 

man claims that his six year wife is actually his biological sister hyp

ഓരോ ദിവസവും നമ്മളില്‍ കൗതുകമുണര്‍ത്തുന്ന, അമ്പരപ്പുണ്ടാക്കുന്ന എത്രയോ വാര്‍ത്തകളാണ് ചുറ്റുപാട് നിന്നുമായി വരാറ്. വൈറല്‍ വാര്‍ത്തകളാണ് ഇങ്ങനെ ഏറ്റവുമധികമായി വരുന്നത്. ഇവയില്‍ പലതിന്‍റെയും ആധികാരികത സംബന്ധിച്ച് തര്‍ക്കമുണ്ടാകാം. അതേസമയം തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും വലിയ രീതിയില്‍ ആളുകളെ ആകര്‍ഷിക്കുകയും ചെയ്യാറുണ്ട്.

സമാനമായ രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നൊരു വാര്‍ത്തയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  റെഡ്ഡിറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരാള്‍ തനിക്കുണ്ടായ വിചിത്രമായ അനുഭവത്തെ കുറിച്ച് തുറന്ന് പങ്കുവച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പല റിപ്പോര്‍ട്ടുകളും. 

ആറ് വര്‍ഷം കൂടെ ജീവിച്ച ഭാര്യ തന്‍റെ സഹോദരി ആയിരുന്നുവെന്ന് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിരിക്കുന്നുവെന്നാണത്രേ ഇദ്ദേഹം റെഡ്ഡിറ്റിലൂടെ അവകാശപ്പെട്ടിരിക്കുന്നത്. എന്നാലിദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഒരു റിപ്പോര്‍ട്ടിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. 

ആറ് വര്‍ഷമായത്രേ ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞിട്ട്. ഒന്നിലധികം കുട്ടികളും ഇദ്ദേഹത്തിനുണ്ടത്രേ. ഏറ്റവുമൊടുവിലത്തെ പ്രസവശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ വൃക്ക മാറ്റിവയ്ക്കേണ്ടതായ അവസ്ഥ വന്നു. 

ബന്ധുക്കള്‍ പലരും വൃക്ക ദാനത്തിന് വേണ്ടി തയ്യാറായി മുന്നോട്ട് വന്നു. എന്നാല്‍ രോഗിയുമായി യോജിച്ചതാണോ എന്ന പരിശോധനയില്‍ എല്ലാവരും പരാജയപ്പെട്ടതോടെ താൻ തന്നെ പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നുവെന്നും എന്നാല്‍ ആ പരിശോധനയുടെ ഫലം ഇങ്ങനെയായിരുന്നുവെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. വളരെ ചെറുപ്പത്തിലെ ഒരു കുടുംബം ദത്തെടുത്ത് വളര്‍ത്തുകയായിരുന്നുവത്രേ ഇദ്ദേഹത്തിനെ. അതിനാല്‍ തന്നെ തന്‍റെ യഥാര്‍ത്ഥ കുടുംബത്തെ കുറിച്ച് ഇദ്ദേഹത്തിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

തന്‍റെ വൃക്ക ഭാര്യക്ക് യോജിക്കുമോയെന്ന് അറിയാൻ പരിശോധനകള്‍ നടത്തുന്നതിനിടെ, ഡിഎൻഎ അസാധാരണമാം വിധം യോജിക്കുന്നതായി കണ്ടെത്തിയ ഡോക്ടര്‍മാര്‍ വീണ്ടും ചില പരിശോധനകള്‍ കൂടി നടത്തിയതോടെയാണ് സത്യാവസ്ഥ മനസിലായതെന്നും ഇദ്ദേഹം വാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്വന്തം സഹോദരിയിലുണ്ടായതാണെങ്കിലും ഇദ്ദേഹത്തിന്‍റെ നാല് കുട്ടികള്‍ക്കും യാതൊരു വിധ ശാരീരിക- മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാധാരണനിലയില്‍ അടുത്ത രക്തബന്ധമുള്ളവര്‍ പരസ്പരം ബന്ധപ്പെട്ട് ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. 

എന്തായാലും ഈ സംഭവം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത് എന്ന് പറയാം. എന്നാല്‍ ഇതെത്രത്തോളം യഥാര്‍ത്ഥമാണെന്നോ മറ്റോ ഇനിയും വ്യക്തമായിട്ടില്ല. 

Also Read:- മാട്രിമോണിയല്‍ സൈറ്റിന്‍റെ അധികമാരും അറിയാത്ത ഉപയോഗം കണ്ടെത്തി യുവതി; സംഭവം 'ഹിറ്റ്'

 

Latest Videos
Follow Us:
Download App:
  • android
  • ios