'മൂന്ന് നേരവും പിസ കഴിച്ച് വണ്ണം കുറച്ചു, അതും ഒരു മാസം കൊണ്ട്'; വിചിത്രമായ വാദവുമായി യുവാവ്

ഒരു പ്രൊഫഷണല്‍ ട്രെയിനര്‍ തന്നെ താൻ വിചിത്രമായൊരു രീതിയില്‍ വണ്ണം കുറച്ച കാര്യമാണ് പങ്കുവയ്ക്കുന്നത്. മൂന്ന് നേരവും പിസ കഴിച്ചുകൊണ്ട് ഒരു മാസം മാത്രമെടുത്ത് വണ്ണം കുറച്ചുവെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. 

man claims that he could lose weight by eating pizza thrice a day

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ളസംഗതിയല്ല. പ്രത്യേകിച്ച് അല്‍പം വണ്ണക്കൂടുതല്‍ ഉള്ളവര്‍ക്ക്. കാര്യായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. ഡയറ്റില്‍ തന്നെ എത്രയോ വ്യത്യസ്തമായ തരം ഡയറ്റുകളുണ്ട്. ഓരോരുത്തരും അവരവരുടെ പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം കണക്കിലെടുത്താണ് തങ്ങള്‍ക്ക് യോജിക്കുന്ന ഡയറ്റ് തെരഞ്ഞെടുക്കേണ്ടത്.

ഡയറ്റ് തെരഞ്ഞെടുത്താല്‍ തന്നെ ഇത് കൃത്യമായി പാലിച്ച് മുന്നോട്ട് പോയി വണ്ണം കുറയ്ക്കാൻ കഴിയുന്നവരും ചുരുക്കമാണ്. പലരും പ്രൊഫഷണലായ ട്രെയിനര്‍മാരുടെയും ഡയറ്റീഷ്യന്മാരുടെയും സഹായം ഇതിനായി തേടാറുണ്ട്.

എന്നാലിവിടെയിതാ ഒരു പ്രൊഫഷണല്‍ ട്രെയിനര്‍ തന്നെ താൻ വിചിത്രമായൊരു രീതിയില്‍ വണ്ണം കുറച്ച കാര്യമാണ് പങ്കുവയ്ക്കുന്നത്. മൂന്ന് നേരവും പിസ കഴിച്ചുകൊണ്ട് ഒരു മാസം മാത്രമെടുത്ത് വണ്ണം കുറച്ചുവെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. 

നോര്‍ത്തേണ്‍ അയര്‍ലൻഡുകാരനായ റിയാൻ മെര്‍സര്‍ എന്ന യുവാവാണ് പിസ കഴിച്ച് വണ്ണം കുറച്ചിരിക്കുന്നു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിലാണ് എപ്പോഴും പിസ ഇടം നേടാറ്. അതിനാല്‍ തന്നെ ഇത് അധികം കഴിക്കുന്ന കാര്യത്തിലും ആരും വലിയ അഭിപ്രായങ്ങള്‍ പറഞ്ഞുകേള്‍ക്കാറില്ല. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തു്നനവരാണെങ്കില്‍ തീര്‍ച്ചയായും പിസ ഒഴിവാക്കാറാണ് പതിവ്.

അപ്പോഴാണ് ഒരാള്‍ പിസ കഴിച്ചുകൊണ്ട് വണ്ണം കുറച്ചിരിക്കുന്നുവെന്ന് അവകാശപ്പെടുന്നത്. എന്നാല്‍ റയാന്‍റെ കാര്യത്തില്‍ ഒരു വലിയ വ്യത്യാസമുണ്ട്. അദ്ദേഹം പുറത്തുനിന്ന് വാങ്ങിക്കുന്ന പിസയല്ല കഴിച്ചുകൊണ്ടിരുന്നത്. സ്വന്തമായി കലോറിയുടെ അളവും മറ്റും നോക്കിക്കൊണ്ട് തയ്യാറാക്കുന്ന പിസയാണത്രേ കഴിച്ചിരുന്നത്. 

ഡയറ്റിന്‍റെ ഭാഗമായി ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം ഉപേക്ഷിക്കേണ്ടതില്ലെന്നും എന്നാല്‍ എല്ലാം സ്വയം പാകം ചെയ്തോ വീട്ടില്‍ തയ്യാറാക്കിയോ ഉണ്ടാക്കി കഴിക്കണമെന്നും റയാൻ പറയുന്നു. ദിവസവും മൂന്ന് നേരമായി പത്ത് സ്ലൈസ് പിസയാണ് റയാൻ കഴിച്ചിരുന്നതത്രേ. തന്‍റെ ഡയറ്റിന്‍റെ വലിയൊരു ഭാഗമായി തന്നെ പിസ മാറിയെന്നും റയാൻ പറയുന്നു. പല ഭക്ഷണങ്ങളും കഴിക്കുന്നത് നിയന്ത്രിച്ചിരുന്നുവെങ്കിലും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമായ പിസ ഒഴിവാക്കാൻ മനസ് അനുവദിച്ചില്ലെന്നും അതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും റയാൻ പറയുന്നു. ഇദ്ദേഹത്തിന്‍റെ അസാധാരണമായ അനുഭവകഥ ഇപ്പോള്‍ വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

Also Read:- പിസ്സയ്ക്ക് എന്ത് കൊണ്ടാണ് ഇത്രയും ഡിമാന്റ്?

Latest Videos
Follow Us:
Download App:
  • android
  • ios