Smuggler Caught : ജാക്കറ്റിനുള്ളില്‍ വ്യത്യസ്തമായ 'കള്ളക്കടത്ത്'; പിടികൂടിയത് എന്താണെന്നറിയാമോ?

യുഎസിലെ സാന്‍ഡിയാഗോയിലാണ് സംഭവം നടന്നിരിക്കുന്നത്. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് വച്ച്, ട്രക്ക് ഓടിച്ചെത്തിയ ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു

man caught for crossing border with 52 snakes and lizards

ലഹരിപദാര്‍ത്ഥങ്ങള്‍ മുതല്‍ ( Drug Smuggling )ജീവനുള്ള മൃഗങ്ങളെ വരെ അനധികൃതമായി കടത്തുന്നവരുണ്ട്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരത്തില്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും പിടിക്കപ്പെടാറുമുണ്ട്. എങ്കിലും അധികൃതരുടെയെല്ലാം കണ്ണ് വെട്ടിച്ചുകൊണ്ട് നിരവധി പേര്‍ നിര്‍ബാധം ഈ വിധമുള്ള 'കച്ചവടം' ( Illegal Activities ) നടത്തുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 

ഇത് എല്ലാ രാജ്യങ്ങളിലും പതിവായി സംഭവിച്ചുപോകുന്ന കാര്യങ്ങള്‍ തന്നെയാണ്. സമ്പന്ന രാജ്യങ്ങളെന്നോ ദരിദ്ര രാജ്യങ്ങളെന്നോ ഇതിന് വ്യത്യാസമില്ല. ഓരോ രാജ്യത്തെയും ജൈവസമ്പത്തും, അവിടങ്ങളിലെ ജീവിതസംസ്‌കാരവുമെല്ലാം ഇതില്‍ ഭാഗവാക്കാകാറുണ്ട്. 

അത്തരത്തില്‍ നടന്നൊരു വ്യത്യസ്തമായ കള്ളക്കടത്തിനെ കുറിച്ചുള്ള വാര്‍ത്തയാണ് പങ്കുവയ്ക്കാനുള്ളത്. യുഎസിലെ സാന്‍ഡിയാഗോയിലാണ് സംഭവം നടന്നിരിക്കുന്നത്. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് വച്ച്, ട്രക്ക് ഓടിച്ചെത്തിയ ഒരാളെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. 

മുപ്പതുകാരനായ യുഎസ് പൗരന്‍ മെക്‌സിക്കോയില്‍ നിന്ന് വരികയായിരുന്നു. സംശയം തോന്നി പിടികൂടിയ ശേഷം ഇദ്ദേഹത്തെ വിശദമായി പരിശോധിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്. ജാക്കറ്റിനുള്ളില്‍ ജീവനുള്ള പാമ്പുകളെയും പല്ലികളെയുമെല്ലാം പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. വംശനാശം നേരിടുന്നവ അടക്കം ഏറെ പ്രത്യേകതകളുള്ള ഇനങ്ങളില്‍ പെട്ട പാമ്പുകളും പല്ലികളുമായിരുന്നുവേ്രത ഇയാള്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്. 

പല്ലികളും പാമ്പുകളുമടക്കം ആകെ 52 ജീവികളെയാണ് ഇയാള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. ഇവയില്‍ ഒമ്പത് പാമ്പുകളാണുള്ളത്. ബാക്കിയെല്ലാം വിവിധയിനത്തില്‍ പെട്ട പല്ലികളാണ്. ജാക്കറ്റിനുള്ളിലും പാന്റ്‌സിലും അടിവസ്ത്രത്തിലുമടക്കം ജീവികളെ സീല്‍ ചെയ്ത പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നു. ഇവയുടെ ജീവന് ഭീഷണിയാകാത്ത രീതിയിലായിരുന്നു പാക്കിംഗ്. 

കള്ളക്കടത്തുകാര്‍ ഏത് രീതിയിലും അത് ചെയ്യാന്‍ ശ്രമിക്കുമെന്നും അതുകൊണ്ട് തന്നെയാണ് കര്‍ശനമായ പരിശോധന നടത്തുന്നതെന്നും ഇയാളെ പിടികൂടിയ ശേഷം പൊലീസ് അറിയിച്ചു. സമാനമായ പല സംഭവങ്ങളും ഇവിടങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും ജീവനുള്ള ഇത്രയും പാമ്പുകളെയും പല്ലികളെയും തനിച്ച് വസ്ത്രത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നത് അപൂര്‍വ്വമാണെന്നും പൊലീസ് പറയുന്നു. 

നിയമവിരുദ്ധമായി ഇത്തരത്തില്‍ മൃഗങ്ങളെയും ജീവികളെയും രാജ്യം കടത്തുന്ന സംഭവങ്ങള്‍ ഏറെ നടക്കാറുണ്ട്. മിക്കപ്പോഴും നിയമവിരുദ്ധമായ ഉപയോഗങ്ങള്‍ക്ക് തന്നെയാണ് ഇവയെ എടുക്കുന്നത്. ഒന്നുകില്‍ വിഷം വേര്‍തിരിച്ചെടുക്കാനോ, അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ക്ക് അടക്കം മറ്റ് ഭാഗങ്ങള്‍ ഉപയോഗപ്പെടുത്താനോ, അതുമല്ലെങ്കില്‍ രഹസ്യമായി വളര്‍ത്താനോ എല്ലാമാണ് മൃഗങ്ങളെയും ജീവികളെയും പ്രധാനമായും കടത്തുന്നത്. 

എന്തായാലും വേണ്ടുംവിധം ആരോഗ്യപരിശോധന നടത്താതെയും, അധികൃതരുടെ അനുമതി തേടാതെയും മൃഗങ്ങളെ രാജ്യാതിര്‍ത്തി കടത്തുന്നത് തീര്‍ത്തും നിയമലംഘനം തന്നെയാണ്. ഇതിനെ കള്ളക്കടത്തായി തന്നെയാണ് നിയമം പരിഗണിക്കുക. 

Also Read:- കൂറ്റന്‍ പാമ്പിനൊപ്പം കളിക്കുന്ന പെണ്‍കുട്ടി; വൈറലായി വീഡിയോ

പാമ്പിന്‍ വിഷം നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ?; എല്ലാ വര്‍ഷവും ഏതാണ്ട് 54 ലക്ഷത്തോളം പാമ്പുകടികള്‍ സംഭവിക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. അതില്‍ 18-27 ലക്ഷത്തോളം പേര്‍ക്കെങ്കിലും വിഷബാധ ഏല്‍ക്കുന്നുണ്ട് എന്നും WHO-യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.  81,410 നും 1,37, 880 നും ഇടക്ക് മരണങ്ങളും, അതിന്റെ മൂന്നിരട്ടി ആംപ്യൂട്ടേഷനുകളും ഗുരുതര പ്രത്യാഘാതങ്ങളും പാമ്പുകടി കാരണം ഉണ്ടാവുന്നുണ്ട് എന്നും ഇതേ കണക്കുകള്‍ സൂചിപ്പിക്കുന്നു...Read More...

Latest Videos
Follow Us:
Download App:
  • android
  • ios