ഉയരം ആറടിയിലധികമാക്കാൻ ശസ്ത്രക്രിയ; ഒടുവിൽ വലിയ തുകയ്ക്ക് കടക്കാരനായി ഒരാള്‍
ഉയരക്കുറവിന്‍റെ പേരില്‍ അപകര്‍ഷതയനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു പരിധിയിലും കവിഞ്ഞ് ഉയരക്കുറവുണ്ടെങ്കില്‍ മാത്രമേ അത് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കൂ. അല്ലാത്തപക്ഷം ഉയരം സൗന്ദര്യത്തിന്‍റെ ഒരളവുകോലായി മാത്രം കണക്കാക്കപ്പെടുകയാണ്.
ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തിയുണ്ടെങ്കില്‍ അതെല്ലാം മാറ്റാൻ ഇന്ന് മാര്‍ഗങ്ങളുണ്ട്. അത്തരത്തിലുള്ള പലവിധം കോസ്മെറ്റിക് സര്‍ജറികള്‍ ഇന്ന് ധാരാളം പേര്‍ ചെയ്യുന്നുണ്ട്. ഇവയില്‍ പലതിനും ഭാരിച്ച തുക തന്നെ വേണ്ടിവരുമെന്നതാണ് സത്യം.
ഉയരക്കുറവിന്‍റെ പേരില്‍ അപകര്‍ഷതയനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു പരിധിയിലും കവിഞ്ഞ് ഉയരക്കുറവുണ്ടെങ്കില്‍ മാത്രമേ അത് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കൂ. അല്ലാത്തപക്ഷം ഉയരം സൗന്ദര്യത്തിന്‍റെ ഒരളവുകോലായി മാത്രം കണക്കാക്കപ്പെടുകയാണ്. ഈ കാഴ്ചപ്പാടുള്ളവര്‍ തന്നെയാണ് ഉയരം അല്‍പം കുറഞ്ഞവരെ പരിഹസിച്ച് അവരെ അപകര്‍ഷതയിലെത്തിക്കുന്നത്.
എന്തായാലും ഉയരം കുറഞ്ഞവരില്‍ ഒരു വിഭാഗം പേരെങ്കിലും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉയരം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചവരായിരിക്കും. അങ്ങനെയാകാൻ എന്ത് ചെയ്യണമെന്ന് അന്വേഷിച്ചവരും, അതിനായി പരിശ്രമിച്ചവരുമെല്ലാം ഏറെയായിരിക്കും. ഇവിടെയിതാ ഒരാള്‍ ഇത്തരത്തില്‍ ഉയരം കൂട്ടാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി വമ്പിച്ച കടവും വരുത്തിവരുച്ച് ജീവിക്കുകയാണ്.
ഒരു അമേരിക്കൻ മാഗസിനിലാണ് നെറ്റ്‍വര്‍ക്ക് എഞ്ചിനീയറായ ജോൺ ലവ്‍ഡെയ്ലിന്‍റെ കഥ വന്നത്. പിന്നീടിത് വലിയ രീതിയില്‍ വാര്‍ത്താശ്രദ്ധ നേടുകയായിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരമുണ്ടായിരുന്ന ജോണിന് ഇനിയും ഉയരം വേണമെന്നത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. ഇതിന്‍റെ കാരണം ചോദിച്ചാല്‍ വ്യത്യസ്തമായൊരു ഉത്തരവും നാല്‍പതുകളിലെത്തി നില്‍ക്കുന്ന ജോണിന് പറയാനുണ്ട്.
'എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ മുതല്‍ ആറടിയിലധികം പൊക്കം വേണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. ഉയരമുണ്ടെങഅകില്‍ ജീവിതം തന്നെ വേറെയാണ്. ഉയരമുള്ളവര്‍ക്ക് മുമ്പില്‍ ലോകം തല കുനിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...'- ജോൺ പറയുന്നു.
അങ്ങനെ ഇതിന് ശസ്ത്രക്രിയ നടത്താൻ യോജിച്ച വിദഗ്ധരെ കണ്ടെത്തുകയായിരുന്നു ജോണിന്‍റെ അടുത്ത ലക്ഷ്യം. അതും കണ്ടെത്തി. അങ്ങനെയാണ് നോര്‍ത്ത് അമേരിക്കയിലെ മികച്ച കോസ്മറ്റിക് സര്‍ജനായ ദേബി പര്‍ഷാദിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയും നിശ്ചയിച്ചു.
ശരിക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ ചെയ്യുന്നതെന്നും എന്നാല്‍ അടുത്ത കാലത്തായി ധാരാളം പേര്‍ ശരീരസൗന്ദര്യത്തിന്‍റെ ഭാഗമായി ഉയരം കൂട്ടുന്നതിന് ഇത് വ്യാപകമായി ചെയ്യുന്നുണ്ടെന്നും ഡോ. ദേബി പര്‍ഷാദ് പറയുന്നു.
മാസങ്ങളെടുത്ത് മാത്രം പൂര്‍ത്തിയാക്കുന്നൊരു ശസ്ത്രക്രിയയാണിത്. വളരെ വേദന നിറഞ്ഞതാണ് ഈ സമയങ്ങളെല്ലാം. കാലിനകത്തേക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന മെറ്റല്‍ നെയിലുകളിട്ട് പതിയെ വലിച്ച് വലിച്ചാണ് ഉയരം കൂട്ടുന്നത്. ജോൺ അഞ്ചടി 11 ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചിലേക്കാണ് മാറിയിരിക്കുന്നത്.
ശസ്ത്രക്രിയ ചെയ്തുവന്നപ്പോഴേക്ക് നല്ലൊരു തുക ജോണിന് കടമായി. മുഴുവൻ തുകയും കടമെടുത്താണ് ശസ്ത്രക്രിയ ചെയ്തത്. ഇതിലേക്ക് മാസം അടവായിത്തന്നെ ഒരു ലക്ഷത്തോളം രൂപയാകും. അഞ്ച് വര്‍ഷത്തേക്ക് ഇതേ സാമ്പത്തികബാധ്യതയുമായി ജീവിക്കണമെന്നതാണ് ജോൺ തന്‍റെ സ്വപ്നത്തിന് നല്‍കിയ വില. എന്തായാലും ജോണിന്‍റെ വ്യത്യസ്തമായ കഥ വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടി. കടക്കാരനായാലും ആഗ്രഹിച്ചത് കയ്യെത്തിപ്പിടിച്ചുവെന്നത് തന്നെയാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ചിലര്‍ക്ക് ഇത്തരത്തില്‍ സാമ്പത്തികബാധ്യതയുണ്ടാകുന്നത് വലിയ ഉത്കണ്ഠയായിരിക്കും. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും ജോണിന്‍റെ കഥ വിഡ്ഢിത്തമായി തോന്നാം. എന്നാല്‍ മറുവിഭാഗത്തിന് ഇതല്‍പം രസകരമായും തോന്നാം.
Also Read:- വിചിത്രമായ അലര്‍ജിയുമായി ഇരുപത്തിയെട്ടുകാരി; 3 മിനുറ്റിലധികം നില്‍ക്കാൻ സാധിക്കില്ല