Viral : ഭര്‍ത്താവിനെ വേണോ, അതോ മട്ടണ്‍ വേണോ? രസകരമായ ട്വീറ്റ്...

വെജിറ്റേറിയനായ ഭര്‍ത്താവിന്റെ ചോദ്യവും അതിനുള്ള മറുപടിയും അടക്കമുള്ള പത്രഭാഗമാണ് പരന്‍ജോയ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്

man asks wife to choose either him as her husband or her favourite food mutton

ഭക്ഷണത്തോട് പ്രണയമുള്ളവരെ സംബന്ധിച്ച് ( Food Love ) ഭക്ഷണത്തെ സംബന്ധിച്ച ചര്‍ച്ചകളും ഗൗരവമായി വരാം. ചിലപ്പോഴെങ്കിലും ഇത്തരം ചര്‍ച്ചകള്‍ പരസ്പരമുള്ള വാക്കേറ്റം വരെയും എത്താം. അതിപ്പോള്‍ ഒരു വീട്ടില്‍ തന്നെ താമസിക്കുന്നവര്‍ പരസ്പരവും ഇങ്ങനെ സംഭവിക്കാം, അല്ലേ? 

എന്തായാലും ഭക്ഷണത്തോടുള്ള ഇഷ്ടം അത്ര എളുപ്പത്തില്‍ അടിയറവ് വെക്കാവുന്നതല്ലല്ലോ. അത്തരമൊരു സാഹചര്യത്തെ രസകരമായ ട്വീറ്റിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പരന്‍ജോയ് ഗുഹ താക്കൂര്‍. 

ഒരു പംക്തിയിലേക്ക് വെജിറ്റേറിയനായ ഒരാള്‍ അയച്ച ചോദ്യവും അതിന് പംക്തി കൈകാര്യം ചെയ്യുന്നയാള്‍ അയച്ച മറുപടിയും എന്ന രീതിയിലാണ് ട്വീറ്റ്. വെജിറ്റേറിയനായ വ്യക്തി, ജാതീയമായി വെജിറ്റേറിയനായ യുവതിയെ തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്നാല്‍ യുവതി, താന്‍ മട്ടണ്‍ കഴിക്കുമെന്ന് പിന്നീട് അദ്ദേഹത്തോട് തുറന്ന് സമ്മതിച്ചു. 

ഇനിയൊരിക്കലും മട്ടണ്‍ കഴിക്കരുത് എന്ന കരാര്‍ പ്രകാരം അവരുടെ ബന്ധം മുന്നോട്ടുപോയി. എന്നാല്‍ പിന്നീടൊരിക്കല്‍ വീണ്ടും തന്റെ ഭാര്യ മട്ടണ്‍ കഴിക്കാറുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കുകയാണ്. തുടര്‍ന്ന് ഭാര്യയോട് 'മട്ടണ്‍ വേണോ അതോ ഭര്‍ത്താവ് വേണോ' എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം. 

ഭാര്യയോട് സധൈര്യം ഈ ചോദ്യം ഉന്നയിച്ചുവെങ്കിലും ഭാര്യ, മട്ടണ്‍ മതിയെന്ന നിലപാടെടുക്കുമോ എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. ഈ ആശങ്കയാണ് പംക്തിയിലേക്ക് എഴുതി ചോദിച്ചിരിക്കുന്നത്. 

രസകരമായ മറുപടിയും ഇതിന് ലഭിച്ചിട്ടുണ്ട്. ട്രയാങ്കിള്‍ ലവ് സ്‌റ്റോറികള്‍ പലവിധം ഉണ്ടെങ്കിലും ഇതൊരു പുതിയ റെക്കോര്‍ഡാണ്, ഒരു പുരുഷനും ആടും തമ്മിലുള്ള മത്സരമെന്നും, ഒരാള്‍ക്ക് പ്രണയമില്ലാതെയും ജീവിക്കാം എന്നാല്‍ ഭക്ഷണമില്ലാതെ ജീവിക്കുക സാധ്യമല്ലെന്നുമായിരുന്നു മറുപടി. 

വെജിറ്റേറിയനായ ഭര്‍ത്താവിന്റെ ചോദ്യവും അതിനുള്ള മറുപടിയും അടക്കമുള്ള പത്രഭാഗമാണ് പരന്‍ജോയ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. പംക്തിയില്‍ വന്നതെന്ന തരത്തിലുള്ള 'ട്വീറ്റ്' യഥാര്‍ത്ഥമാണോ എന്ന് സംശയമുന്നയിക്കുന്നവരും, ഭക്ഷണത്തില്‍ സന്ധി ചെയ്യരുതെന്ന് അഭിപ്രായപ്പെടുന്നവരും, ഭര്‍ത്താവിന്റെ ആശങ്കയെ പരിഹസിക്കുന്നവരും, അദ്ദേഹത്തിന്റെ അവസ്ഥയോട് പരിതാപപ്പെടുന്നവരുമെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടും. എന്തായാലും രസകരമായ ട്വീറ്റ് ഒന്ന് കാണാം...

 

 

Also Read:- 'അഞ്ച് രൂപയുടെ പാക്കറ്റില്‍ വെറും ആറ് ചിപ്‌സ്'; വൈറലായി ട്വീറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios