ബ്ലൂ ബ്രാലെറ്റും ജാക്കറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍
49-കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 49- കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബ്ലൂ ബ്രാലെറ്റും ജാക്കറ്റുമൊക്കെ ധരിച്ച് നല്ല സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളില്‍ മലൈകയെ കാണുന്നത്. ദേഹത്തോട് ചേര്‍ന്നുകിടക്കുന്ന സ്ട്രാപ്ലെസ് ബ്ലൂ ബ്രാലെറ്റാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ബ്ലൂ പാന്‍സും ജാക്കറ്റും ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. മ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
മലൈകയുടെ ആരാധകരുടെ ഭാഗത്തു നിന്നും നല്ല അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അടുത്തിടെ ഗ്രീന്‍ ഡ്രസ്സില്‍ തിളങ്ങിയ മലൈകുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രാമാറ്റിക് സ്ലീവ്സാണ് ഡ്രസ്സിന്റെ പ്രത്യേകത. ബിഭു മോഹാപാത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സില്‍ക്ക് മെറ്റിരിയലിലുള്ളതാണ് ഈ ഡ്രസ്സ്. മലൈകയുടെ സ്റ്റൈലിസ്റ്റ് ആണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രം മലൈക തന്നെ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Also Read: മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...