ലുലു ഫാഷൻ വീക്ക് ഗ്രാന്‍ഡ് ഫിനാലെ ആവേശത്തില്‍ തലസ്ഥാനത്ത് സൂപ്പര്‍ ഫാഷന്‍ റൈഡ്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റ് കൂടിയായ ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെ ഇന്ന് (17.05.23) മുതല്‍ മെയ് 21 വരെ ലുലു മാളിലാണ് നടക്കുന്നത്. 

lulu fashion week grant finale fashion ride azn

തിരുവനന്തപുരം: ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ആവേശത്തുടക്കം കുറിച്ച് തലസ്ഥാനത്ത് സൂപ്പര്‍ ഫാഷന്‍ റൈഡ്. സൂപ്പര്‍ കാറുകളും, സൂപ്പര്‍ ബൈക്കുകളും അണിനിരന്ന റൈഡ് സിനിമ താരം നന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ലുലു മാളിന് മുന്നിൽ നിന്നാരംഭിച്ച ഫാഷന്‍ റൈഡ് നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൂടെയും ടെക്നോപാര്‍ക്ക് ക്യാംപസിലൂടെയും സഞ്ചരിച്ച് ടെക്നോപാര്‍ക്കിലെ ആംഫി തീയറ്റര്‍ ഗ്രൗണ്ടിന് സമീപം സമാപിച്ചു. ഇതോടൊപ്പം മോഡല്‍ റാംപ് വാക്കും, ഫ്ലാഷ് മോബും സംഘടിപ്പിച്ചിരുന്നു. 

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റ് കൂടിയായ ലുലു ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെ ഇന്ന് (17.05.23) മുതല്‍ മെയ് 21 വരെ ലുലു മാളിലാണ് നടക്കുന്നത്. ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ അണിനിരത്തുന്ന ഫാഷൻ ഷോകളും, ഫാഷന്‍ ഫോറവും, കലാ-സാംസ്കാരിക പരിപാടികളുമായി ഫാഷന്‍ വീക്ക് തലസ്ഥാനത്തെ ആഘോഷലഹരിയിലാഴ്ത്തും. ലിവൈസ്, ഫ്ലയിംഗ് മെഷീന്‍ ഉള്‍പ്പെടെ പ്രമുഖ അന്താരാഷ്ട്ര  ബ്രാന്‍ഡുകളുടെ അടക്കം ഏറ്റവും ആകര്‍ഷകമായ സ്പ്രിംഗ്/സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുപ്പതിലധികം ഫാഷന്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ മോഡലുകളാണ് ഷോകളില്‍ റാംപിലെത്തുക. മുംബൈയില്‍ നിന്നുള്ള ഫാഷന്‍ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് ഷോകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Also Read: 200 മണിക്കൂറെടുത്ത് തുന്നിപ്പിടിപ്പിച്ചത് അര ലക്ഷം ക്രിസ്റ്റലുകള്‍; വിവാഹ ഗൗണിന് ഗിന്നസ് റെക്കോര്‍ഡ്; വീഡിയോ

 

Latest Videos
Follow Us:
Download App:
  • android
  • ios