മനസ്സിന്റെ സമാധാനം നഷ്മാക്കുന്ന മനോഭാവം ഇതാണ് ; സ്വയം പരിശോധിച്ചു നോക്കൂ

സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാതെ നീട്ടിവയ്ക്കുക. Procrastination എന്ന ഈ അവസ്ഥ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നല്ലൊരു ശതമാനം ആളുകളും നേരിടുന്നതാണ്.

low self esteem and overthinking

Self sabotage (സ്വയം വിനാശകരമായ) ചിന്തകളോ, പെരുമാറ്റമോ ഉള്ള വ്യക്തിയാണോ നിങ്ങൾ? നിങ്ങളുടെ സമാധാനം നഷ്ടപ്പെടാനും, ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാതെപോകുന്നതിന്റെയും പ്രധാന കാരണം ഇതുതന്നെയാണ്. 
ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക:

1.    എപ്പോഴും സ്വയം കുറ്റപ്പെടുത്തുന്ന സംസാരം. Negative self- talk എന്ന് പറയുന്ന ഈ രീതി ആത്മവിശ്വാസത്തെ തകർക്കും. ഒന്നും ശരിയാകാൻ പോകുന്നില്ല എന്ന വളരെ നെഗറ്റീവ് ആയ ചിന്തകൾ മാത്രം എപ്പോഴും മനസ്സിൽ നിറയുന്ന അവസ്ഥ. 
2.    സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാതെ നീട്ടിവയ്ക്കുക. Procrastination എന്ന ഈ അവസ്ഥ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നല്ലൊരു ശതമാനം ആളുകളും നേരിടുന്നതാണ്.

3. ഞാൻ എന്തു കാര്യങ്ങൾ ഏറ്റെടുത്താലും അത് ഏറ്റവും കൃത്യമായി ചെയ്യണം എന്ന അമിത വാശി. Perfectionism എന്ന ഈ അവസ്ഥ നിങ്ങൾക്കുണ്ട് എങ്കിൽ പലപ്പോഴും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ നിങ്ങൾ ഒഴിഞ്ഞുമാറാൻ കാരണമാകും. യാഥാർത്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കാതെ അമിതമായ പ്രതീക്ഷയും അമിതമായ കർശനവും നിങ്ങൾ പാലിക്കാൻ ശ്രമിക്കും. 

4.  പരാജയപ്പെടുമോ എന്ന പേടി. Fear of  failure- അതിനാൽ ഒരു പുതിയ കാര്യങ്ങളും ശ്രമിച്ചുനോക്കാതെ ഭയപ്പെട്ടു പിന്മാറുന്ന അവസ്ഥ. 

5.   ജോലി സ്ഥലത്തു ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു, നല്ല മാറ്റങ്ങൾ വരുന്നില്ല എങ്കിൽപ്പോലും ഭയംകാരണം പുതിയ ഒന്ന് ശ്രമിക്കാതെ ഇരിക്കുക. Comfort zone dependence എന്ന ഈ അവസ്ഥ കാരണം ടോക്സിക് ആയ ഒരു റിലേഷൻഷിപ്, അല്ലെങ്കിൽ സൗഹൃദം ഇങ്ങനെ ഉള്ളവയിൽ നിന്നും പുറത്തേക്കു വരാൻ ശ്രമം നടത്താതെ പോവുക.

6.   മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്താതെ ടെൻഷൻ കുറയ്ക്കാൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചിലതിലേക്കു തിരിയുക. ഉദാഹരണത്തിന് ടെൻഷൻ കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുക, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുക, അമിതമായി സോഷ്യൽ മീഡിയ-ഗെയിമിംഗ് എന്നിവയിൽ സമയവും പണവും നഷ്ടമാക്കുക.

എങ്ങനെ പരിഹരിക്കാം 

സ്വയം ആത്മവിശ്വാസം തകർക്കുന്ന ചിന്തകൾ ഏതൊക്കെയാണ് എന്ന് തിരിച്ചറിയാൻ ശ്രമിക്കുക. സ്വയം കരുണയോടെ സംസാരിക്കാൻ ശ്രമിക്കുക. സ്വയം സമാധാനിപ്പിക്കുന്ന, ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ സംസാരിക്കാൻ ശീലമാക്കുക. CBT എന്ന മനഃശാസ്ത്ര ചികിത്സ നെഗറ്റീവ് ചിന്താഗതിയെ മാറ്റിയെടുക്കാൻ സഹായിക്കും. 

(ലേഖിക പ്രിയ വർ​ഗീസ്  തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

 

Latest Videos
Follow Us:
Download App:
  • android
  • ios