'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?'; കമിതാക്കളുടെ സ്കൂട്ടര്‍ യാത്ര വൈറലാകുന്നു...
ഫോട്ടോ എടുക്കുന്നതിനായി തങ്ങളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചുറ്റുപാടിലുള്ള അപകടസാധ്യതകള്‍ കാണാതെ അതിലേക്ക് വീഴുക, ആളൊഴിഞ്ഞ ഇടങ്ങള്‍ തേടി മാറിപ്പോകുമ്പോള്‍ അപ്പോഴും അവിടെയുള്ള അപകടമേഖലകളിലേക്ക് അറിയാതെ പ്രവേശിക്കുക, യാത്ര ചെയ്തുകൊണ്ടിരിക്കെ, പ്രത്യേകിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ പ്രണയചേഷ്ടകളിലാകുമ്പോള്‍ വാഹനാപകടത്തിലേക്ക് വഴിയൊരുങ്ങുന്ന അവസ്ഥ- എല്ലാം ഇങ്ങനെ സംഭവിക്കാം.
പ്രണയത്തിലാകുമ്പോള്‍ വ്യക്തികള്‍ ചുറ്റമുള്ള ലോകം മറന്നുപോകുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? പൊതുവിടങ്ങളില്‍ പോലും കമിതാക്കള്‍ പരസ്പരം കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ എല്ലാം ചെയ്യുന്നത് ഇങ്ങനെ പരിസരം മറന്ന് പ്രണയത്തിന്‍റെ തീക്ഷ്ണതയില്‍ അകപ്പെടുമ്പോഴാകാം, അല്ലേ?
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കമിതാക്കള്‍ ഇത്തരത്തില്‍ പരിസരം മറന്നുപോകുന്നത് പല അപകടങ്ങളിലേക്കും വഴിയൊരുക്കാം. യാത്രകളിലാണ് അധികവും ഇങ്ങനെയുള്ള 'റിസ്ക്' ഒളിച്ചിരിക്കാറ്.
ഫോട്ടോ എടുക്കുന്നതിനായി തങ്ങളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചുറ്റുപാടിലുള്ള അപകടസാധ്യതകള്‍ കാണാതെ അതിലേക്ക് വീഴുക, ആളൊഴിഞ്ഞ ഇടങ്ങള്‍ തേടി മാറിപ്പോകുമ്പോള്‍ അപ്പോഴും അവിടെയുള്ള അപകടമേഖലകളിലേക്ക് അറിയാതെ പ്രവേശിക്കുക, യാത്ര ചെയ്തുകൊണ്ടിരിക്കെ, പ്രത്യേകിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ പ്രണയചേഷ്ടകളിലാകുമ്പോള്‍ വാഹനാപകടത്തിലേക്ക് വഴിയൊരുങ്ങുന്ന അവസ്ഥ- എല്ലാം ഇങ്ങനെ സംഭവിക്കാം.
സമാനമായ രീതിയില്‍ ജീവൻ പണയപ്പെടുത്തി പ്രണയിക്കുന്ന കമിതാക്കളുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദില്ലിയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
രാത്രി, സാമാന്യം തിരക്കുള്ള റോഡിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കുകയാണ് കമിതാക്കള്‍. ഇതിനിടെ ഇരുവരും കെട്ടിപ്പിടിക്കുന്നു. പിറകിലുള്ള ആള്‍ മുന്നോട്ടേക്കും മുന്നിലുള്ള ആള്‍ പിറകിലേക്കും ആഞ്ഞാണ് ഇവര്‍ പുണരുന്നത്. ഒറ്റനോട്ടത്തില്‍ വണ്ടിയുടെ ബാലൻസ് തെറ്റാതെ എങ്ങനെയാണിവര്‍ ഇത് ചെയ്യുന്നതെന്ന് കാഴ്ചക്കാര്‍ക്ക് സംശയം തോന്നാം.
ഒപ്പം തന്നെ കാണുന്നവരില്‍ പേടിയോ ആശങ്കയോ കൂടി ഈ കാഴ്ച ജനിപ്പിക്കാം. കാരണം ഒരേയൊരു നിമിഷത്തെ അശ്രദ്ധ മതി നിരത്തില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍ പെടാനോ അവര്‍ക്ക് ജീവൻ തന്നെ നഷ്ടപ്പെടാനോ. അതിനാല്‍ ഇത്തരം പ്രവണതകളെ അംഗീകരിക്കാനാകില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്.
ലക്ഷക്കണക്കിന് പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ സ്കൂട്ടര്‍ യാത്രക്കാരായ കമിതാക്കള്‍ ആരാണെന്നോ ഇവര്‍ക്കെതിരെ നിയമനടപടി എന്തെങ്കിലും ഉണ്ടായോ എന്നൊന്നും ഇതുവരെ അറിവില്ല. എന്തായാലും മറ്റുള്ളവരെ കാണിക്കുന്നതിന് വേണ്ടിയുള്ള അഭ്യാസമല്ല ഇവര്‍ നടത്തിയിരിക്കുന്നത് എന്നതിനാല്‍ ഇവരെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം പേര്‍ ശക്തമായി വാദിക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- പുഴയില്‍ കളിക്കുന്നതിനിടെ കുട്ടിയെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്; വീഡിയോ...