ഈ ക്യൂട്ടനസിന് മുന്നില്‍ സ്വിഗ്ഗിയും സൊമാറ്റോയും തോറ്റു ; കളിപ്പാട്ടം ഡെലിവറി വാഹനമാക്കിയ കൊച്ചു മിടുക്കൻ

ട്രൈ സൈക്കിളിൽ വേ​ഗം ഓടിച്ച് അച്ഛന് ഭക്ഷണം കൊണ്ടെത്തിക്കുന്ന വീഡിയോയാണിത്. സൊമാറ്റോയും സ്വിഗ്ഗിയെയും കടത്തി വെട്ടിയാണല്ലോ ഈ മിടുക്കൻ അച്ഛന് വേ​ഗത്തിൽ ഭക്ഷണം എത്തിച്ചതെന്ന് ചിലർ കമന്റിൽ പറയുന്നു. 

little boy turns a toy into a delivery vehicle viral video

സോഷ്യൽ മീഡിയയിൽ കുട്ടികളുടെ രസകരമായ വീഡിയോകൾ നമ്മൾ കാണാറുണ്ട്. കൂടുതലും വികൃതി നിറഞ്ഞ വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് വെെറാലിയിരിക്കുന്നത്. 

ട്രൈ സൈക്കിളിൽ വേ​ഗം ഓടിച്ച് അച്ഛന് ഭക്ഷണം കൊണ്ടെത്തിക്കുന്ന വീഡിയോയാണിത്. സൊമാറ്റോയും സ്വിഗ്ഗിയെയും കടത്തി വെട്ടിയാണല്ലോ ഈ മിടുക്കൻ അച്ഛന് വേ​ഗത്തിൽ ഭക്ഷണം എത്തിച്ചതെന്ന് ചിലർ കമന്റിൽ പറയുന്നു. 

ട്രൈ സൈക്കിൾ ഓടിച്ച് അടുക്കളയിലെത്തിയ ശേഷം അമ്മയിൽ നിന്ന് ചൂട് പറാത്ത പാത്രത്തിൽ വാങ്ങിയ ശേഷം ​വേ​ഗത്തിൽ അച്ഛന്റെ പ്ലേറ്റിൽ കൊണ്ട് വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. അച്ഛന്റെ പ്ലേറ്റിൽ പറാത്ത കൊണ്ട് വച്ച ശേഷം കെട്ടിപിടിച്ച് ഉമ്മ കൊടുക്കുകയും വന്ന അതേ സ്പീഡിൽ തന്നെ കുട്ടി തിരിച്ച് പോകുന്നതും വീഡിയോയിൽ കാണാം. '@twinsmomtales' എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പ്ലേറ്റിൽ കുട്ടി കൊണ്ട് അച്ഛന് കൊടുത്തത് ഭക്ഷണമല്ല സ്നേഹമാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. ഏറ്റവും ക്യൂട്ട് സൊമാറ്റോ ബോയ് എന്നാണ് മറ്റൊരു കുറിച്ചത്.  ഡെലിവറി ബോയ് കൊള്ളാല്ലോ എന്നാണ് മറ്റൊരു കമന്റ്. 

 

Latest Videos
Follow Us:
Download App:
  • android
  • ios