'ഇത് കാടല്ല മാഷേ...'; തിരക്കുള്ള റോഡിലൂടെ ഉലാത്തുന്ന സിംഹം- വീഡിയോ...
വാഹനങ്ങള്‍ പാഞ്ഞുപോകുന്ന, നല്ല തിരക്കുള്ളൊരു റോഡിലൂടെ സാവധാനം നടന്നുപോകുന്ന സിംഹത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഇതെങ്ങനെ സംഭവിക്കും, വല്ല എ-ഐ ടെക്നിക്കും ആണോ എന്നെല്ലാം കാണുമ്പോള്‍ സംശയം തോന്നാം
സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകളാണ് ദിവസവും കാണാറ്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ അനവധിയുണ്ട്. എങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും ഡിമാൻഡ്.
അതുതന്നെ നമുക്ക് കണ്ടോ, അനുഭവിച്ചോ അറിയാൻ പറ്റാത്ത, അത്രയും പുതുമയുള്ള അറിവുകളോ വിവരങ്ങളോ അടങ്ങുന്ന വീഡിയോകളാണെങ്കില്‍ കൂടുതല്‍ പേര്‍ കാണുമെന്നത് ഉറപ്പ്. ഇത്തരത്തില്‍ ധാരാളം പേരെ കാഴ്ചക്കാരായി കിട്ടുന്നൊരു വിഭാഗം വീഡിയോകളാണ്, മൃഗങ്ങളെയും ജീവികളെയുമെല്ലാം സംബന്ധിക്കുന്ന വീഡിയോകള്‍.
സമാനമായ രീതിയിലുള്ളൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. വാഹനങ്ങള്‍ പാഞ്ഞുപോകുന്ന, നല്ല തിരക്കുള്ളൊരു റോഡിലൂടെ സാവധാനം നടന്നുപോകുന്ന സിംഹത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഇതെങ്ങനെ സംഭവിക്കും, വല്ല എ-ഐ ടെക്നിക്കും ആണോ എന്നെല്ലാം കാണുമ്പോള്‍ സംശയം തോന്നാം. പക്ഷേ- അല്ല, സംഭവം ശരിക്കും നടന്നതുതന്നെയാണ്.
ഗുജറാത്തിലാണ് ഇത് നടന്നിരിക്കുന്നത്. ഒരു ഫ്ലൈഓവറിന് മുകളിലൂടെ വാഹനങ്ങളെല്ലാം കടന്നുപൊയ്ക്കൊണ്ടിരിക്കെ തന്നെയാണ് സിംഹത്തിനെയും കാണുന്നത്. ആരോ അല്‍പം അകലെ നിന്നുകൊണ്ടോ, വാഹനത്തിലിരുന്ന് കൊണ്ടോ പകര്‍ത്തിയതായിരിക്കണം ഈ വീഡിയോ.
കാടിനടുത്തുള്ള ജനവാസമേഖല തന്നെയാണിത്. എങ്കില്‍പ്പോലും സിംഹത്തെയൊക്കെ ഇങ്ങനെ കാണുമോ എന്നതാണ് അധികപേരുടെയും സംശയം. എന്നാല്‍ ഗുജറാത്തില്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ അത്ര അപൂര്‍വമല്ലെന്നാണ് ഗുജറാത്തില്‍ നിന്ന് തന്നെയുള്ള പലരും കമന്‍റുകളിലൂടെ പറയുന്നത്.
കനത്ത മഴയോ, പ്രളയം പോലുള്ള അവസ്ഥകളോ ഉണ്ടാകുമ്പോഴാണ് അധികവും ഇതുപോലെ വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങിനടക്കാറത്രേ. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Also Read:- നാല് ലക്ഷത്തിന്‍റെ ഷൂ വാങ്ങി; അച്ഛന്‍റെ 'റിയാക്ഷൻ' കണ്ടോ? വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-